GENERAL NEWS
ദുരന്ത കാരണം ദേശീയപാതയിലെ അശാസ്ത്രീയമായ നിര്‍മാണം അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പ്
2024-07-28

ദേശീയപാതയിലെ അശാസ്ത്രീയമായ നിര്‍മാണമാണ് ഷിരൂരിലെ ദുരന്തത്തിന് കാരണമായതെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. കുന്ന് തുരന്ന് നടത്തിയ അശാസ്ത്രീയമായ റോഡ് വീതികൂട്ടല്‍ മലയിടിച്ചിലിന് കാരണമായതായാണ് റിപ്പോര്‍ട്ടിലുള്ളത്.
ദുരന്തകാരണം പഠിച്ച ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പന്‍വേല്‍-കന്യാകുമാരി ദേശീയപാത 66-ന്റെ ഭാഗമായ ഇവിടെ കുന്ന് തുരന്ന് നടത്തിയ അശാസ്ത്രീയമായ റോഡ് വീതികൂട്ടല്‍ മലയിടിച്ചിലിന് കാരണമായതായാണ് റിപ്പോര്‍ട്ടിലുള്ളത്. കൂടുതല്‍ നാശമുണ്ടാകാതിരിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകുന്നത് ഇവിടെ തടയപ്പെട്ടതായി പഠനത്തില്‍ കണ്ടെത്തി. കുന്നിന്റെ ഘടനയില്‍ മാറ്റംവന്നു. കുന്നിന്‍ചെരിവ് തുരന്നതിന്റെ മുകള്‍ഭാഗം മണ്ണിടിയുന്ന നിലയിലായിരുന്നു. ഇതിനൊപ്പം ചെറിയ സമയത്തിനിടെ പെയ്ത അതിശക്തമായ മഴയും കുന്നിടിച്ചിലിന് കാരണമായതായി പ്രാഥമിക പഠനത്തില്‍ കണ്ടെത്തി. 503 മില്ലിമീറ്റര്‍ മഴയാണ് കുറഞ്ഞ സമയത്തിനിടെ ഇവിടെ പെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയപാത വീതികൂട്ടുന്നതിന് കുന്ന് തുരന്ന് നടത്തിയ പ്രവൃത്തി മണ്ണിടിച്ചിലിന് ഇടയാക്കിയതായി നേരത്തേതന്നെ ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍.
News

കണ്ടെയ്നറുകള്‍ കേരള തീരത്തേക്കെത്തി; കൊല്ലത്തും ആലപ്പുഴയിലും ജാഗ്രത നിര്‍ദേശം

ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്കില്ല

സമുദായശക്തിയില്‍ എറണാകുളം കെഎല്‍സിഎ ജില്ലാ കണ്വന്ഷന്

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന് പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.
