GENERAL NEWS

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അതിവേഗം പടര്‍ന്ന് കാട്ടുതീ

2024-07-28

അമേരിക്കയില്‍ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കാട്ടുതീയായി പടര്‍ന്നു കാലിഫോര്‍ണിയയിലെ കാട്ടുതീ. തീയണക്കുന്നതിനായി ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതുവരെ 144 കിലോമീറ്റര്‍ ദൂരത്തോളമുള്ള കാടാണ് കത്തി നശിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീ വളരെ വേഗമാണ് പടര്‍ന്നു പിടിച്ചത്. ആയിരക്കണക്കിന് അഗ്‌നിശമന സൈന്യങ്ങള്‍ തീയണക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തീ അനിയന്ത്രിതമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 3,50,000 ഏക്കര്‍ സ്ഥലം കത്തിപ്പോയതായാണ് കണക്കാക്കുന്നത്. മനുഷ്യ നിര്‍മിത കാട്ടുതീയാണ് ഇതെന്നും തീയിട്ടെന്ന് സംശയിക്കുന്ന 42കാരന്‍ പിടിയിലായെന്നും അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിത്. നിരവധി കൗണ്ടികളിലുള്ളവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി. തീപിടിത്തത്തില്‍ 134 കെട്ടിടങ്ങള്‍ നശിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ തണുത്ത താപനിലയും ഈര്‍പ്പമുള്ള വായുവും തീ പടരുന്നത് മന്ദഗതിയിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ വിഭാഗം അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. 

തീപിടിച്ച കാര്‍ ഒരാള്‍ മലയിടുക്കിലേക്ക് തള്ളിയിട്ടതോടെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് കാട്ടുതീ പടരാന്‍ തുടങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു. തീയണയ്ക്കുന്നതിനിടെ ഒരു അഗ്‌നിശമന സേനാംഗം മരിച്ചുവെന്ന് യുഎസ് ഫോറസ്റ്റ് സര്‍വീസ് വ്യക്തമാക്കി.


News

പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളം മൂലം ഇന്നത്തേക്ക് പിരിഞ്ഞു

കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് വി ഡി സതീശന്‍

ദൈവപുത്രന്റെ മനുഷ്യാവതാരം പ്രഘോഷിച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍

ഉത്തരകൊറിയയില്‍ ക്രൈസ്തവരെയും, ക്രൈസ്തവരുമായി ബന്ധമുള്ളവരെയും ജയിലിലടയ്ക്കുന്നു

ലഹരിക്കെതിരായ പോരാട്ടത്തിന് നിരന്തര ഇടപെടല്‍ അനിവാര്യം

ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം കൊന്നുതള്ളി....നെതനാഹ്യുവും ...

ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

പി സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ജില്ലാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം

VIDEO NEWS

നിശബ്ദത പാലിക്കേണ്ട വിഷയമല്ലിത്, വിശദീകരിക്കേണ്ടവർ വിശദീകരിച്ചേ മതിയാകൂ...മുനമ്പം സമരത്തിന്റെ അൻപതാം ദിനത്തിൽ മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞത്

ദയാവധ നിയമത്തിനെതിരെ ജനരോഷം ആഞ്ഞടിച്ചപ്പോൾ, UK യിൽ ഷെക്കെയ്‌ന ന്യൂസിന് ലഭിച്ച പ്രതികരണങ്ങൾ

ഞായറാഴ്ച പൊതുഅവധി നിർബന്ധിത പ്രവൃത്തിദിനങ്ങളാക്കുന്ന മനുഷ്യാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കുക ശക്തമായ ആവശ്യവുമായി കെസിബിസി

ഹൈബി ഈഡൻ എംപിയോടും ഇവിടുത്തെ എം ൽ എ യോടും ഇത് മാത്രമേ ചോദിക്കാൻ ഉള്ളു...മുനമ്പത്ത് തീപ്പൊരി വാക്കുകളുമായി ഷാജൻ സ്കറിയ

35 ലക്ഷം പേര്‍... ചൂരല്‍മല പോയ പോലെ 6 ജില്ലകള്‍... സംഭവിച്ചു കഴിഞ്ഞിട്ട് ഇതിനെയും അതിജീവിക്കും എന്നു പറഞ്ഞിട്ട് എന്തുകാര്യം ചേട്ടനച്ചന്റെ വൈറല്‍ വീഡിയോ

ലക്ഷ്യം കിറു കൃത്യം പക്ഷേ അവസാന നിമിഷം ട്രംപ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ വിദഗ്ധ വിശകലനം കണ്ട് ഞെട്ടി ലോകം