GENERAL NEWS
അമേരിക്കന്‍ പതാക അപമാനിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്കണം, ആവശ്യവുമായി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്
2024-07-29

അമേരിക്കയുടെ പതാകയെ അപമാനിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടണ്‍ ഡിസിയില്‍ രാജ്യത്തിന്റെ പതാക ഇടതുപക്ഷ, പലസ്തീന്‍ അനുകൂലികള്‍ അഗ്‌നിക്കിരയാക്കിയതിന് പിന്നാലെയാണ് ട്രംപ് വിഷയത്തില്‍ പ്രതികരിച്ചത്.
പതാകയെ അപമാനിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് പറയുന്നവര്‍ മൂഢന്മാരാണെന്ന് ട്രംപ് ഫോക്‌സ് ന്യൂസ് മാധ്യമത്തോട് പറഞ്ഞു. പതാകയെ അപമാനിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കിയാല്‍ പിന്നീട് അത്തരമൊരു സംഭവം ആവര്‍ത്തിക്കപ്പെടില്ലെന്നും ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ബുധനാഴ്ച ദിവസം കോണ്‍ഗ്രസ് കെട്ടിടത്തിന് സമീപത്ത് യൂണിയന്‍ സ്റ്റേഷനിലാണ് പലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധം അഴിച്ചുവിട്ടത്. നഗരത്തിലെ ചരിത്രസ്മാരകങ്ങളും അക്രമിക്കപ്പെട്ടു. അമേരിക്കയുടെ തലസ്ഥാന നഗരിയില്‍ നടന്ന അക്രമ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ദേശസ്‌നേഹികളായ സാധാരണ ജനങ്ങളുടെയും, രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
