CHURCH NEWS
പാരീസ് ഒളിമ്പിക്‌സില്‍ മുന്‍ ഒളിമ്പ്യന്‍ ഫാ ജോസഫ് ഫിറ്റ്‌സ്ജ്റാള്‍ഡ്, ഒളിമ്പിക്‌സ് വേദിയിലെത്തുക ആധ്യാത്മിക ശുശ്രുഷകളുടെ ഭാഗമായി
2024-07-29

2024 ലെ പാരീസ് ഒളിംപിക്‌സില്‍ നിറസാന്നിധ്യമായി മുന്‍ ഒളിംപ്യനും ദേശിയായ അന്തര്‍ദേശിയ ഹാന്‍ഡ്ബാള്‍ താരവുമായ ഫാ ജോസഫ് ഫിറ്റ്‌സ്ജ്റാള്‍ഡ്. ഒളിമ്പിക്‌സ് ഗെയിംസിന് സമാന്തരമായി പാരീസ് അതിരൂപത ആരംഭിക്കുന്ന ഹോളി ഗെയിംസിന്റെ ഭാഗമായിട്ടാണ് നാല്പതങ്ക വൈദിക സംഘത്തോടൊപ്പം ഫാ ജറാള്‍ഡ് പാരീസ് ഒളിംപിക്സില്‍ തന്റെ സാന്നിധ്യം അറിയിക്കുക. 2024 ലെ പാരീസ് ഒളിംപിക്സലും ഒരു മുന്‍ ഒളിമ്പ്യന്‍ പങ്കെടുക്കുന്നുണ്ട്. 1996 ലെ അറ്റലാന്ട ഒളിംപിക്‌സില്‍ ഹാന്‍ഡ്ബാള്‍ മത്സരത്തില്‍ യുണൈറ്റഡ് സ്റ്റേസ് ഓഫ് അമേരിക്കയെ പ്രതിനീകരിച്ച ജോസെഫ് ഫിറ്റ്‌സ്ജ്റാള്‍ഡ്. പക്ഷെ 2024 ലെ പാരീസ് ഒളിംപിക്‌സില്‍ അദ്ദേഹം എത്തുന്നത് ഫാദര്‍ ജോസഫ് ഫിററ്റ്‌സ് ജറാള്‍ഡ് ആയാണ്. അമേരിക്കയിലെ റോക്കവില്ലേ അതിരൂപതയില്‍ വൈദികനായി സേവനം അനുഷ്ഠിക്കുന്ന ഫാ ഫിറ്റസ്ജ്റാള്‍ഡ് ഒളിംപിക്‌സില്‍ ശുശ്രുഷ ചെയ്യാനെത്തുന്ന 40 അംഗ വൈദിക സംഘത്തിനൊപ്പമാണു പാരീസ് ഒളിംപിസിസില്‍ എത്തുന്നത്. ചെറുപ്പം മുതലേ കായികഅഭ്യാസിയായിരിക്കുന്ന ഫാ ഫിറ്റസ്ജ്റാള്‍ഡ് തന്റെ സഹോദരന്‍ തോമസിനൊപ്പം ദേശീയ അന്തര്‍ദേശിയ മത്സരങ്ങളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കായികജീവത്തിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന സമയത്താണ് ജോസഫ് ഫിറ്റസ്ജ്റാള്‍ഡ് തന്റെ മുപ്പതാമത്തെ വയസില്‍ അമലോല്‍ഭവമാതാവിന്റെ നാമദേയത്തിലുള്ള ഡൗഗ്ലോസ്റ്റന്‍ സെമിനാരിയില്‍ ചേരുന്നത്. ഒളിമ്പിക്‌സ് പങ്കാളിത്തത്തെക്കാളും ഫാ ജോസെഫ് ഫിറ്റസ്ജ്റാള്‍ഡിനു ശ്രേഷഠമായി തോന്നിയത് യേശുക്രിസ്തുവിന്റെ ശുശ്രുഷകനാകുന്നതായിരുന്നു ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായ ദൈവവിളി തിരഞ്ഞെടുക്കുന്നതിലേക്ക് തന്നെ നയിച്ചത് താന്‍ ദിവ്യകാരുണ്യസന്നിധിയില്‍ ചിലവിട്ട നിമിഷങ്ങളാണെന്നു ഫാ ഫിറ്റസ്ജ്റാള്‍ഡ് വ്യക്തമാക്കുന്നു. സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പട്ടം സ്വീകരിച്ചെങ്കിലും തന്റെ കായിക വിനോദങ്ങളൊന്നും ഫാദര്‍ ജറാള്‍ടിനു ഉപേക്ഷിക്കേണ്ടി വന്നില്ല. റോക്കവില്ലേ അതിരൂപതയില്‍ വൊക്കേഷന്‍ ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ച അദ്ദേഹം കുഞ്ഞുങ്ങളിലും യുവജനങ്ങളിലും ദൈവവിളിയെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുന്നതിനായി ബൈക്കിംഗ് ഫോര്‍ വൊക്കേഷന്‍സ് എന്ന വ്യത്യസ്തമായ 1400 മൈല്‍ സഞ്ചരിച്ച ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കാനും പ്രേക്ഷകരാകാനും എത്തുന്ന വിശ്വാസി സമൂഹത്തിന്റെ ആധ്യാത്മിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ദൈവികാനുഭവം അവര്‍ക്കു പകര്‍ന്നു നല്കുന്നതിന്റെയും ഭാഗമായി പാരീസ് അതിരൂപത ആരംഭിച്ചിരിക്കുന്ന ഹോളി ഗെയിംസിന്റെ ഭാഗമായാണ് ഫാ ജറാള്‍ഡ് മറ്റു വൈദികരോടൊപ്പം ഒളിമ്പിക്‌സ് വേദികളില്‍ സാന്നിദ്ധ്യം അറിയിക്കുക.
News

ഇന്ത്യക്കെതിരെ ചൈനയുടെ ചാരവൃത്തി, തുറന്നു പറഞ്ഞു പാക് പ്രതിരോധ മന്ത്രി

ഇരട്ടി മധുരത്തില്‍ കേരള സഭ; പാപ്പയില്‍ നിന്നും പാലിയം സ്വീകരിക്കാനൊരുങ്ങി ഡോ. വര്‍ഗീസ് ചക്കാലക്കല്‍

ഖമേനിക്ക് മുന്നറിയിപ്പുമായി ട്രംപ്

കെ എസ് ഇ ബി സ്മാര്‍ട്ട് സെക്ഷന്‍ പദ്ധതി തുടങ്ങുന്നു; തെരഞ്ഞെടുത്ത സെക്ഷനുകളില്‍ ആദ്യഘട്ടം നടപ്പാക്കും

സൂംബ പദ്ധതിയുമായി പിന്നോട്ടില്ലെന്നും സ്‌കൂളില്‍ വ്യായാമം ചെയ്യുന്നത് യൂണിഫോമിലായിരിക്കുമെന്നും മന്ത്രി ...

135 അടി പിന്നിട്ട് മുല്ലപ്പെരിയാര്‍ ജലനിരപ്പ്; ഇന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും

കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യത്തിന്റെ അടിത്തറ: പാപ്പ

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു
