CHURCH NEWS
വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ, ലോക വയോജന ദിനം ആഘോഷിച്ചു, വൃദ്ധരെ ചേര്‍ത്ത് നിര്‍ത്തണമെന്ന് പാപ്പ
2024-07-30

എന്നെ ഉപേക്ഷിക്കല്ലേ എന്ന് പറയുന്ന വയോധികരുടെ ശബ്ദം കേള്‍ക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. വയോധികര്‍ ഉപേക്ഷിച്ചുക്കൊണ്ടുള്ള വളര്‍ച്ച ശാശ്വതമല്ലെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു. ജൂലൈ 28 ലോക വയോജന ദിനമായി ആചരിച്ച പശ്ചാത്തലത്തില്‍ ഞായറാഴ്ചയിലെ ത്രികാല ജപപ്രാര്‍ത്ഥനയില്‍ സന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ.
വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ എന്ന സങ്കീര്‍ത്തന വചനത്തെ അടിസ്ഥാനമാക്കിയാണ് നാലാം ലോക വയോജനദിനം ആചരിക്കപ്പെട്ടത്. ഫ്രാന്‍സിസ് പാപ്പയാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. എന്നെ ഉപേക്ഷിക്കല്ലേ എന്ന് പറയുന്ന വയോധികരുടെ ശബ്ദം കേള്‍ക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ഞായറാഴ്ചയിലെ ത്രികാല ജപപ്രാര്‍ത്ഥനയില്‍ ആഹ്വാനം ചെയ്തു. പ്രായമായവരെ ഉപേക്ഷിക്കുന്നത് യഥാര്‍ത്ഥത്തില്‍ ദുഃഖകരമായ യാഥാര്‍ത്ഥ്യമാണെന്നും ആ പ്രവണതയോട് യോചിക്കരുതെന്നും പാപ്പ നിര്‍ദ്ദേശം നല്കി. വൃദ്ധ ജനങ്ങളില്‍ പലര്‍ക്കും ഏകാന്തത താങ്ങാനാവാത്ത ഒരു ഭാരമായി മാറുന്ന അപകടമുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ഒപ്പം കൊച്ചുമക്കളും മുത്തശ്ശീമുത്തച്ഛന്മാരും തമ്മിലും യുവജനങ്ങളും മുതിര്‍ന്നവരും തമ്മിലുമുള്ള സഖ്യം ശക്തിപ്പെടുത്തണമെന്നും പ്രായമായവരുടെ ഏകാന്തതക്ക് അറുതി വരുത്തണമെന്നും പാപ്പ നിര്‍ദ്ദേശിച്ചു.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
