CHURCH NEWS
കോളേജില്‍ നിസ്‌കാര മുറി അനുവദിക്കാനാകില്ല അംഗീകരിക്കാനാകില്ല, സമുദായത്തിനായി ഖേദം പ്രകടിപ്പിക്കുന്നതായി മഹല്ല് കമ്മറ്റികള്‍
2024-07-30

നിസ്‌കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും മതസ്പര്ധയുണ്ടാക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മുവാറ്റുപുഴ നിര്‍മല പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അതേസമയം കുട്ടികളുടെഭാഗത്തുനിന്നും തെറ്റായ നീക്കമാണുണ്ടായതെന്നും സമുദായത്തിന്റെ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മഹല്ല് കമ്മിറ്റികള്‍ വ്യക്തമാക്കി.
ഇത്രയും കാലം പുലര്‍ത്തിപ്പോന്ന നിലപാടു തന്നെ കോളജ് തുടരുമെന്നും കോളേജില്‍ നിസ്‌കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിന്‍സിപ്പാല്‍ ഫാദര്‍ ജസ്റ്റിന്‍ കെ. കുര്യാക്കോസ് പറഞ്ഞു. തെറ്റായ പ്രചരണങ്ങളിലൂടെ മത സ്പര്‍ധ ഉണ്ടാക്കുന്ന നടപടികള്‍ ഒഴിവാക്കണം. പ്രാര്‍ഥനാ മുറി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കത്ത് നല്‍കിയിരുന്നു. 72 വര്‍ഷത്തെ ചരിത്രത്തില്‍ ക്യാമ്പസില്‍ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല. ഇത്രയും കാലം പുലര്‍ത്തിപ്പോന്ന നിലപാടു തന്നെ കോളജ് തുടരും. വിദ്യാര്‍ഥികള്‍ പെട്ടെന്നുള്ള ഒരു പ്രതികരണമായാവാം പ്രതിഷേധിച്ചത്. കുട്ടികള്‍ക്കെതിരായ അച്ചടക്ക നടപടികള്‍ ആലോചിക്കാനുള്ള സമയമല്ല ഇത്. കുട്ടികള്‍ നിര്‍മലയിലെ കുട്ടികളാണ്. അവരെ തെറ്റുകള്‍ പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കുട്ടികളുടെ ഭാഗത്തുനിന്നും തെറ്റ് പറ്റിയിട്ടുണ്ടെന്നും സമുദായത്തിന്റെ ഖേദം പ്രകടിപ്പിക്കുന്നതായും മേഖലയിലെ രണ്ടു മഹല്ല് കമ്മറ്റിഭാരവാഹികള്‍ വ്യക്തമാക്കി. മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ കോളേജ് അധികൃതരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നും തെറ്റായ നടപടിയുണ്ടായതെന്നു വിശദീകരിച്ചത്.
News

ഇന്ത്യക്കെതിരെ ചൈനയുടെ ചാരവൃത്തി, തുറന്നു പറഞ്ഞു പാക് പ്രതിരോധ മന്ത്രി

ഇരട്ടി മധുരത്തില്‍ കേരള സഭ; പാപ്പയില്‍ നിന്നും പാലിയം സ്വീകരിക്കാനൊരുങ്ങി ഡോ. വര്‍ഗീസ് ചക്കാലക്കല്‍

ഖമേനിക്ക് മുന്നറിയിപ്പുമായി ട്രംപ്

കെ എസ് ഇ ബി സ്മാര്‍ട്ട് സെക്ഷന്‍ പദ്ധതി തുടങ്ങുന്നു; തെരഞ്ഞെടുത്ത സെക്ഷനുകളില്‍ ആദ്യഘട്ടം നടപ്പാക്കും

സൂംബ പദ്ധതിയുമായി പിന്നോട്ടില്ലെന്നും സ്‌കൂളില്‍ വ്യായാമം ചെയ്യുന്നത് യൂണിഫോമിലായിരിക്കുമെന്നും മന്ത്രി ...

135 അടി പിന്നിട്ട് മുല്ലപ്പെരിയാര്‍ ജലനിരപ്പ്; ഇന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും

കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യത്തിന്റെ അടിത്തറ: പാപ്പ

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു
