CHURCH NEWS
പിയാത്ത ശില്‍പത്തിന് കൂടുതല്‍ സുരക്ഷ, ഒന്‍പത് ബുള്ളറ്റ് പ്രൂഫായ തകരാത്ത ഗ്ലാസ് പാനലുകള്‍ സ്ഥാപിക്കും, വെളിപ്പെടുത്തലുമായി ഫാബ്രിക്ക ഡി സാന്‍ പിയെട്രോ
2024-07-30

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ആഗോള പ്രശസ്തമായ കലാസൃഷ്ടികളിലൊന്നായ മൈക്കലാഞ്ചലോയുടെ പിയാത്ത ശില്‍പത്തിന് മുന്നില്‍ കൂടുതല്‍ സുരക്ഷയൊരുക്കുന്നു. ബുള്ളറ്റ് പ്രൂഫായ ഒന്‍പത് തകരാത്ത ഗ്ലാസ് പാനലുകളാണ് സ്ഥാപിക്കുന്നത്. ജൂബിലി വര്‍ഷമായി തിരുസഭ കൊണ്ടാടുന്ന 2025ന് മുന്നോടിയായാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചരിക്കുന്നത്.
ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും ചരിത്ര പ്രസിദ്ധമായ ബസിലിക്കയിലൂടെ ഓരോ ദിവസവും ഒഴുകുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ ദൃശ്യപരത മെച്ചപ്പെടുത്തുന്നതിനും ഉന്നത സുരക്ഷയ്ക്കും പരമാവധി സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ ഗ്ലാസ് പാളികള്‍ ഒരുക്കുന്നതെന്നു ബസിലിക്കയുടെ പരിപാലനത്തിന്റെ ഉത്തരവാദിത്തമുള്ള ഓഫീസായ ഫാബ്രിക്ക ഡി സാന്‍ പിയെട്രോ വ്യക്തമാക്കി. വിദഗ്ധരുടെ സംഘം പ്രത്യേകം രൂപകല്‍പന ചെയ്ത നൂതനമായ ഹൈടെക് സംവിധാനം കൊണ്ട് സജ്ജീകരിച്ചിരിക്കുകയെന്നും ശില്‍പത്തിന്റെ മികച്ച സംരക്ഷണത്തിനും ആസ്വാദനത്തിനുമായി എല്ലാ ഘടകങ്ങളും ശ്രദ്ധാപൂര്‍വ്വം പഠിച്ചിട്ടാണ് സുരക്ഷാവലയമെന്നും ഫാബ്രിക്ക ഡി കൂട്ടിച്ചേര്‍ത്തു. ജൂബിലി വര്‍ഷമായി തിരുസഭ കൊണ്ടാടുന്ന 2025ന് മുന്നോടിയായാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മെയ് മാസത്തില്‍ ആരംഭിച്ചത്. സെപ്റ്റംബറില്‍ ജോലി പൂര്‍ത്തിയാക്കുവാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
1499-ല്‍ വെറും 23 വയസ്സുള്ളപ്പോള്‍ മൈക്കെലാഞ്ചലോ നിര്‍മ്മിച്ചതാണ് വിശ്വവിഖ്യാതമായ പിയാത്ത ശില്‍പ്പം. കുരിശില്‍ ജീവത്യാഗം ചെയ്ത യേശുവിന്റെ ശരീരം മാതാവിന്റെ മടിയില്‍ കിടത്തിയതാണ് ഇതിന്റെ പ്രതിപാദ്യം. റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നൂറ്റാണ്ടുകളായി സൂക്ഷിയ്ക്കുന്ന ഈ ശില്‍പ്പത്തിന് സമാനമായ നിരവധി ശില്‍പ്പങ്ങള്‍ ലോകമെമ്പാടും ഉണ്ടെങ്കിലും റോമിലെ പിയാത്തയാണ് എക്കാലവും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. മൈക്കലാഞ്ചലോ ഒപ്പുവെച്ച ഏക ശില്പം കൂടിയാണിത്.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
