CHURCH NEWS
പെറുവിലെ ദിവ്യകാരുണ്യ അത്ഭുദത്തിന്റെ 375 -ാം വാര്‍ഷികം, തീര്‍ത്ഥാടകര്‍ക്ക് പൂര്‍ണദണ്ഡവിമോചനം
2024-07-30

പെറുവിലെ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ 375-ാം വാര്‍ഷികത്തിന്റെ ജൂബിലി ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ആയിരത്തിലധികം വിശ്വാസികള്‍. ചിക്ലയോയിലെ ബിഷപ്പ് എഡിന്‍സണ്‍ ഫര്‍ഫാന്‍ കോര്‍ഡോവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാരഭിച്ച ജൂബിലി ആഘോഷത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ആശംസയും ആശീര്‍വാദവും പങ്കുവെക്കപെട്ടു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചിക്ലേയോ പ്രവിശ്യയിലെ സിയുഡാഡ് ഈറ്റനിലാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ചിക്ലയോയിലെ ബിഷപ്പ് എഡിന്‍സണ്‍ ഫര്‍ഫാന്‍ കോര്‍ഡോവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാരഭിച്ച ജൂബിലി ആഘോഷത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ആശംസയും ആശീര്‍വാദവും വിശുദ്ധ കുര്‍ബാന മധ്യേയുള്ള സന്ദേശത്തിനിടെ ബിഷപ്പ് പങ്കുവെച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് പെറുവിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നത്. 2024 ജൂലൈ 22 മുതല്‍ 2025 ജൂലൈ 22 വരെ ഇവിടെ തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് വത്തിക്കാന്‍ പൂര്‍ണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
1649 ജൂണ്‍ 2-ന്, വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ തലേന്നാണ് പെറുവിലെ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. വടക്കന്‍ പെറുവിലെ ചിക്ലേയോ രൂപതയുടെ കീഴിലുള്ള സിയുഡാഡ് ഈറ്റന്‍ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ മഗ്ദലന മറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലായിരിന്നു അത്ഭുതം. വൈകീട്ട് 5 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ ഉണ്ണിയേശുവിന്റെ രൂപം തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെടുകയായിരിന്നു. ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍ ഉള്‍പ്പെടെയുള്ള അനേകരെ അമ്പരപ്പിച്ച് കൊണ്ടായിരിന്നു അത്ഭുതം. മെറൂണ്‍ നിറത്തിലുള്ള വസ്ത്രവും തോളിന്റെ അത്രയും നീളമുള്ള സുന്ദരമായ മുടിയും ധരിച്ച വശ്യമായ മുഖമുള്ള ഉണ്ണീശോയെയാണ് എല്ലാവരും കണ്ടത്. നഗരം മുഴുവന്‍ അത്ഭുതം അത്ഭുതം എന്ന വാക്കുകളോടെ ആര്‍പ്പുവിളിയും കരഘോഷവുമായി ജനം തെരുവില്‍ ഇറങ്ങിയെന്നും തുടര്‍ച്ചയായി മണി മുഴക്കിയെന്നുമാണ് ചരിത്ര രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. അതേ വര്‍ഷം ജൂലൈ 22നു ഇടവക മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാള്‍ ദിനത്തിലും വിശുദ്ധ കുര്‍ബാനയ്ക്കിടെ ഉണ്ണീശോ വീണ്ടും പ്രത്യക്ഷപ്പെട്ടിരിന്നു. മുന്നൂറിലധികം വര്ഷങ്ങള്ക്കു ശേഷവും പെറുവിലെ ദിവ്യകാരുണ്യ അത്ഭുതം അനേകര്‍ക്കുള്ള വിശ്വാസ സാക്ഷ്യത്തിന്റെ കെടാനാളമായി നിലകൊള്ളുകയാണ്.
News

കണ്ടെയ്നറുകള്‍ കേരള തീരത്തേക്കെത്തി; കൊല്ലത്തും ആലപ്പുഴയിലും ജാഗ്രത നിര്‍ദേശം

ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്കില്ല

സമുദായശക്തിയില്‍ എറണാകുളം കെഎല്‍സിഎ ജില്ലാ കണ്വന്ഷന്

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന് പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.
