CHURCH NEWS
വടക്കന്‍ ഗാസയിലേക്ക് സഹായഹസ്തം, 40 ടണ്‍ ഭക്ഷണസാമഗ്രികളുമായി ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ്, ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് നടത്തുന്ന രണ്ടാമത്തെ വിതരണം, ദുരിതാശ്വാസ കിറ്റില്‍ അഞ്ചംഗ കുടുംബത്തിന് ഒരു മാസത്തേ ഭക്ഷണം
2024-07-30

വടക്കന്‍ ഗാസയിലെ ജനങ്ങളിലേക്ക് അധിക സഹായ വിതരണത്തിന് ഒരുങ്ങി ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബല്ല. ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയും ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റും തമ്മിലുള്ള സംയുക്ത സഹകരണ കരാര്‍ ഒപ്പുവെച്ച് രണ്ട് മാസത്തിനകം നടപ്പിലാക്കുന്ന ആദ്യ പദ്ധതിയുടെ സഹായം അനേകം കുടുംബങ്ങള്‍ക്ക് വലിയ താങ്ങാകും.
സുപ്രധാന ദുരിതാശ്വാസ സാമഗ്രികളുമായി ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് നടത്തുന്ന രണ്ടാമത്തെ വിതരണമാണിത്. ഇക്കഴിഞ്ഞ ജൂലൈ 23-ന് വടക്കന്‍ ഗാസയിലെ പാത്രിയാര്‍ക്കേറ്റ് കോമ്പൗണ്ടിന് സമീപം ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് സ്ഥാപിച്ച പുതിയ വിതരണ കേന്ദ്രത്തില്‍ വിവിധ കിറ്റുകളിലായി 40 ടണ്‍ കേടുകൂടാത്ത ഭക്ഷണസാമഗ്രികളാണ് എത്തിച്ചിരിക്കുന്നത്. ഒരു ദുരിതാശ്വാസ കിറ്റില്‍ അഞ്ചംഗ കുടുംബത്തിന് ഒരു മാസത്തേ ഭക്ഷണത്തിന് സഹായിക്കുമെന്നാണ് അധികൃതരുടെ കണക്ക്. ഗാസയിലെ ഹോളി ഫാമിലി ഇടവക വഴിയായിരിക്കും സഹായം ലഭ്യമാക്കുക. ഇവിടെ ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് അഭയം തേടിയിരിക്കുന്നത്.
വരും ദിവസങ്ങളില്‍ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്യും. കേടുവരാത്ത ഭക്ഷണം, റെഡി-ടു-ഈറ്റ് ഭക്ഷണം, പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ഭക്ഷണം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയ്ക്ക് പുറമേ, വൈദ്യസഹായം എന്നിവ ഉള്‍പ്പെടെയുള്ള സഹായങ്ങളും ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റും ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയും ലഭ്യമാക്കുന്നുണ്ട്.
ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബല്ല ഗാസ നഗരത്തില്‍ സന്ദര്‍ശനം നടത്തിയിരിന്നു. സോവറിന്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയുടെ ഗ്രാന്‍ഡ് ഹോസ്പിറ്റലര്‍ ഫ്രാ. അലസ്സാന്‍ഡ്രോ ഡി ഫ്രാന്‍സിസും പ്രതിനിധി സംഘവും കര്‍ദ്ദിനാള്‍ പിസബല്ലയോടൊപ്പമുണ്ടായിരിന്നു. അന്ന് നടത്തിയ കൂടിക്കാഴ്ചയുടെ പ്രതിഫലനമായാണ് പുതിയ സഹായസംരഭത്തെ നോക്കികാണുന്നത്.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
