CHURCH NEWS
നസ്രത്ത് മീറ്റ് മൂന്നാം ഘട്ടത്തിന് സമാപനം
2024-08-13
ജീവിതത്തിന്റെ പ്രതിസന്ധികളില്‍ ഉത്തരവാദിത്വ ബോധത്തോടെ സ്വയം പര്യാപ്തരായി ജീവിക്കുവാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കണമെന്നും മാതാപിതാക്കളുടെ പരസ്പര സ്‌നേഹവും സുഖ ദുഃഖങ്ങള്‍ പങ്കുവെയ്ക്കലും ത്യാഗ മനോഭാവവും മക്കളുടെ ജീവിതത്തിനു മാതൃകയാകണമെന്നും ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. മാതൃ പിതൃവേദി തിരുവനന്തപുരം ഫൊറോന കുടുംബ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ യൂണിറ്റുകളില്‍ സജീവമാക്കുന്നതിന്റെ ഭാഗമായി നടത്തി വരുന്ന നസ്രത്ത് മീറ്റ്, 2024 മൂന്നാംഘട്ട സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.
കുടുംബ സംഗമത്തിനു തിരുവനന്തപുരം മാതൃവേദി ഫൊറോന പ്രസിഡന്റ് ശ്രീമതി ബിനുമോള്‍ ബേബി ആധ്യക്ഷത വഹിച്ചു. പിതൃ വേദി ഫൊറോന പ്രസിഡണ്ട് ശ്രി ടോമി പട്ടശ്ശേരി സ്വാഗതം ആശംസിച്ചു. തിരുമല, സിസിലിപുരം, വിഴിഞ്ഞം, തിരുവല്ലം, യൂണിറ്റ് ഡയറക്ടര്‍മാരായ റവ. ഫാ.ബെന്നി തെക്കേടത്തു, റവ ഫാ തോമസ് ചേപ്പില CMI, റവ ഫാ.സേവ്യര്‍ അമ്പാട്ട് CMI, റവ. ഫാ. റിംസണ്‍ നരിതുരുത്തേല്‍, DSFS ഇന്ത്യ പ്രൊവിന്‍ഷ്യാള്‍ ലിസാ ത്രേസിയാ പ്ലാത്തോട്ടത്തില്‍, പിതൃവേദി അതിരൂപത പ്രസിഡണ്ട് ശ്രി ജിനോദ് എബ്രാഹം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
മാതൃ പിതൃവേദി തിരുവനന്തപുരം ഫൊറോന ഡയറക്ടര്‍ റവ. ഫാ. ബ്ലെസ് കരിങ്ങണാമറ്റം ആമുഖ സന്ദേശം നല്‍കി. മാതൃ പിതൃ വേദി അതിരൂപത ഡയറക്ടര്‍ റവ ഫാ. സെബാസ്റ്റന്‍ ചാമക്കാല മുഖ്യ പ്രഭാഷണം നടത്തുകയും വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള ഗ്രാന്‍ഡ് പേരെന്റ്‌സിനെ ആദരിക്കുകയും ചെയ്തു. കുടുംബസംഗമത്തോടനുബന്ധിച്ചു ARISE കര്‍മപദ്ധതിയുമായി ബന്ധപ്പെട്ട് 2 കുടുംബങ്ങള്‍ക്ക് ചികിത്സ സഹായം നല്‍കുകയുണ്ടായി. വിവിധ യൂണിറ്റുകളുടെ കലാപരിപാടികള്‍ക്ക് ശേഷം സ്‌നേഹ വിരുന്നോടു കൂടി നസ്രെത്ത് മീറ്റ്, 2024 ന്റെ മൂന്നാം ഘട്ടത്തിന് സമാപനം കുറിച്ചു.
News
പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
സിമി റോസ്ബെല്ലിന്റെ ആരോപണം മഹിള കോണ്‍ഗ്രസ് പരാതി നല്‍കിയെന്ന് കെ.സുധാകരന്
യുഡിഎഫ് പ്രതിഷേധ സംഗമം നാളെ
കെ.സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു
ദൈവപരിപാലനയില്‍ അതിശയകരമായി സിനഡ് നടന്നു
വനിതാ ട്വന്റി 20 ലോകകപ്പ്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍
ചെങ്കടലില്ഹൂതിതീവ്രവാദികളുടെ ആക്രമണത്തില്‍ ഗ്രീക്ക് എണ്ണ കപ്പലിന് തീപിടിച്ചു
വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി