CHURCH NEWS

ഷിന്‍സ് അച്ചന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെട്ടു

2024-08-17

കണ്ണൂര്‍: പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനം ഷോക്കേറ്റു മരിച്ച ഫാ. ഷിന്‍സ് കുടിലിന് കണ്ണീരോടെ വിട നല്കി തലശ്ശേരി അതിരൂപതയും കേരള സഭയും. ദേശീയപതാക വൈകുന്നേരം താഴ്ത്തുന്നതിനിടെ ഇരുമ്പു പൈപ്പുകൊണ്ടുണ്ടാക്കിയ കൊടിമരം വൈദ്യുതകമ്പിയില്‍ തട്ടിയാണ് ഷിന്‍സ് അച്ചന് ഷോക്കേറ്റത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതസംസ്‌കാര ശുശ്രൂഷകള്‍ എടൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, എമിരറ്റസുമാരായ മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. 

ഒപ്പം മുള്ളേരിയ സ്വദേശി ബ്രദര്‍ സെബിന്‍ ജോസഫും ഉണ്ടായിരുന്നു. ദേശീയപതാക താഴ്ത്തുമ്പോള്‍ കയറില്‍ കുരുങ്ങിയതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൊടിമരം എടുത്തുപൊക്കി അതു വിടര്‍ത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഭാരവും കാറ്റും മൂലം കൊടിമരം മറിഞ്ഞ് തൊട്ടടുത്ത ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടി. ബ്രദര്‍ സെബിന്‍ ഷോക്കേറ്റ് മൂന്നടി ദൂരത്തിലേക്കു തെറിച്ചുവീണപ്പോള്‍ ഫാ. ഷിന്‍സ് രണ്ടു സെക്കന്‍ഡ് ഇരുമ്പുപൈപ്പില്‍ പിടിച്ചശേഷം എട്ടടി ദൂരത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അല്പസമയം ബോധരഹിതനായ ബ്രദര്‍ എഴുന്നേറ്റയുടന്‍ റോഡിലൂടെ പോവുകയായിരുന്ന ആളുകളെ വിളിച്ചുകൂട്ടി ഫാ. ഷിന്‍സിനെ മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓഗസ്റ്റ് 15 വൈകുന്നേരം ആറോടെയായിരുന്നു സംഭവം. 

തലശേരി അതിരൂപതയിലെ വൈദികനും മുള്ളേരിയ ഇന്‍ഫന്റ് ജീസസ് പള്ളി വികാരിയുമായ ഫാ. ഷിന്‍സ് കുടിലില്‍ പട്ടം സ്വീകരിച്ചിട്ട് മൂന്നര വര്‍ഷം മാത്രമേ ആയിട്ടുള്ളു. പ്രായം 29. എടൂരിലെ കുടിലില്‍ പരേതനായ അഗസ്റ്റിന്റെയും ലിസിയുടെയും മകനാണ് ഷിന്‍സച്ചന്‍. സഹോദരങ്ങള്‍ ലിന്റോ, ബിന്റോ. ഓഗസ്റ്റ് 16ന് രാവിലെ വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം എടൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ എത്തിച്ചു. വീട്ടില്‍ നടത്തപ്പെട്ട ഒപ്പീസ് പ്രാര്‍ഥാനക്ക് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല നേതൃത്വം നല്കി. മൃതസംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗത്തിന് മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം നേതൃത്വം നല്കി. ഷിന്‍സച്ചന്‍ കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥിയായി എത്തിയ കാലം മുതല്‍ ഷിന്‍സച്ചനെ അറിയാവുന്ന അലക്‌സ് താരാമംഗലം പിതാവ് ഇപ്പോഴും പുഞ്ചിരിയോടെയും സൗമ്യതയോടെയുമാണ് ഷിന്‍സച്ചന്‍ പെരുമാറിയിരുന്നതെന്ന് അനുസ്മരിച്ചു. ശേഷം മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ അനുശോചന സന്ദേശം വായിച്ചു. തുടര്‍ന്ന് തലശ്ശേരി അതിരൂപത ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍ ഷിന്‍സ് അച്ചന്റെ ജീവിതത്തെ കുറിച്ച് അനുസ്മരിച്ചു. തുടര്‍ന്ന് വൈദികരുടെ മൃതസംസ്‌കാര ശുശ്രൂഷയുടെ പ്രധാന ഭാഗത്തിലേക്ക് പ്രവേശിച്ചു. തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി മുഖ്യകാര്‍മീകത്വം വഹിച്ചു. എമിരറ്റസുമാരായ മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ സഹകാര്‍മീകരായി. ഷിന്‍സ് അച്ചനെ ദൈവം അഗ്‌നിരഥത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോയി എന്ന് വിശ്വസിക്കാനാണ് ശ്രമിക്കുന്നതെന്ന് വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ അനുസ്മരണ സന്ദേശത്തില്‍ മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. 

തലശ്ശേരി അതിരൂപത വികാരി ജനറാമാര്‍, തിരുവനന്തപുരം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ രൂപത വികാരി ജനറല്‍ ഫാ. വര്‍ക്കി ആറ്റുപുറത്ത്, ഫാ. ജോര്‍ജ് കുടിലില്‍, ഫാ. ജോണ്‍ കുടിലില്‍ എന്നിവരും മൃതസംസ്ജകര ശുശ്രൂഷയില്‍ സഹകാര്‍മീകരായിരുന്നു. ഷിന്‍സ് അച്ചന്റെ മൃതസംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ തലശ്ശേരി അതിരൂപതയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വൈദികരും സന്യസ്തരും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികള്‍ എത്തിയിരുന്നു


VIDEO NEWS

പൗരോഹിത്യം എന്ന സ്വപ്നം നെഞ്ചിലേറ്റിയ ബ്രദർ നോയൽ ഇനി നിത്യപുരോഹിതനൊപ്പം നിത്യതയിൽ | Br Noel Felix

മറഞ്ഞിരുന്ന ഷാഫ്റ്റിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ | ISRAEL | HAMAS

ഇന്ത്യയ്ക്ക് സന്ദേശം അയച്ച് പാപ്പ ;ഇന്തോനേഷ്യയിലെ ചരിത്ര സന്ദർശനത്തിൽ പാപ്പയുടെ നിർണ്ണായക നീക്കങ്ങൾ

35 ലക്ഷം പേര്‍... ചൂരല്‍മല പോയ പോലെ 6 ജില്ലകള്‍... സംഭവിച്ചു കഴിഞ്ഞിട്ട് ഇതിനെയും അതിജീവിക്കും എന്നു പറഞ്ഞിട്ട് എന്തുകാര്യം ചേട്ടനച്ചന്റെ വൈറല്‍ വീഡിയോ

ലക്ഷ്യം കിറു കൃത്യം പക്ഷേ അവസാന നിമിഷം ട്രംപ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ വിദഗ്ധ വിശകലനം കണ്ട് ഞെട്ടി ലോകം

ജറുസലേമിലെ ഈശോയുടെ തിരുക്കല്ലറ ദൈവാലയത്തിൽ ഗവേഷകരുടെ സുപ്രധാന കണ്ടെത്തൽ