CHURCH NEWS
പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികള്‍ക്ക് തുടക്കം
2024-08-17
കോട്ടയം: പാലാ സെന്റ് തോമസ് കോളജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. ബിഷപ് വയലില്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ ജൂബിലി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പാലാ ബിഷപ്പും കോളജിന്റെ രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
വിജ്ഞാനികളും സന്മാര്‍ഗ്ഗനിഷ്ഠരുമായ ഒരു തലമുറയെ സൃഷ്ടിക്കുക' എന്ന വയലില്‍ പിതാവിന്റെ സ്വപ്ന സാക്ഷല്‍ക്കരമാണ് പാലാ സെന്റ് തോമസ് കോളേജ്. 1950 ആഗസ്റ്റ് മാസം 7നാണ് കോട്ടയം രൂപതാധ്യക്ഷനും മലബാര്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സെക്രട്ടറിയുമായ അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവ് കോളേജിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്കാണ് ഇപ്പോള്‍ തിരിതെളിഞ്ഞത്. വിദ്യാഭ്യാസത്തില്‍ മലയാളിയെന്നും മുന്നിലാണെന്നും ഈ കാര്യത്തില്‍ ക്രൈസ്തവസമൂഹം നല്‍കിയ സംഭാവനകള്‍ അംഗീകരിക്കപ്പെട്ടതാണെന്നും കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പറഞ്ഞു. മാനുഷിക വിഭവ ശേഷിയില്‍ ഭാരതം മുന്നിലാണെന്നും സാമൂഹികമായി പിന്നാക്കം നിന്ന കേരളത്തില്‍, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യവുമായി പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ നിര്‍മിക്കണമെന്ന ആഹ്വാനവുമായി മുന്നോട്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഷപ് വയലില്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, പാലാ രൂപത മുഖ്യവികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. ഡോ. ജോസഫ് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു. ജൂബിലി സ്മാരകമായി നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ മാതൃക കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി അനാച്ഛാദനം ചെയ്തു. നവീകരിച്ച പരീക്ഷ വിഭാഗത്തിന്റെ താക്കോല്‍ കൈമാറ്റം ജോസ് കെ. മാണി എംപിയും കാമ്പസില്‍ മിയാവാക്കി മാതൃകയില്‍ രൂപപ്പെടുത്തുന്ന നഗരവനത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി വൃക്ഷത്തൈ നട്ടും നിര്‍വഹിച്ചു. ജൂബിലി മെമന്റോ പ്രകാശനം മാണി സി കാപ്പന്‍ എംഎല്‍എ യും ജൂബിലിവര്‍ഷ സൂചകമായി 75 ചന്ദന തൈകള്‍ കാമ്പസില്‍ നടുന്നതിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാജൂ വി. തുരുത്തനും നിര്‍വഹിച്ചു. ജൂബിലിവര്‍ഷത്തിലെ വിവിധ പരിപാടികളുടെ സംക്ഷിപ്താവതരണം പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റ് ഡിജോ കാപ്പനും നവീകരിച്ച ജിംനേഷ്യത്തിന്റെ താക്കോല്‍ദാനം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫും നിര്‍വഹിച്ചു.
News
പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
സിമി റോസ്ബെല്ലിന്റെ ആരോപണം മഹിള കോണ്‍ഗ്രസ് പരാതി നല്‍കിയെന്ന് കെ.സുധാകരന്
യുഡിഎഫ് പ്രതിഷേധ സംഗമം നാളെ
കെ.സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു
ദൈവപരിപാലനയില്‍ അതിശയകരമായി സിനഡ് നടന്നു
വനിതാ ട്വന്റി 20 ലോകകപ്പ്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍
ചെങ്കടലില്ഹൂതിതീവ്രവാദികളുടെ ആക്രമണത്തില്‍ ഗ്രീക്ക് എണ്ണ കപ്പലിന് തീപിടിച്ചു
വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി