CHURCH NEWS
ഏലമലകള്‍ വനഭൂമിയാക്കാന്‍ ശ്രമം, ആശങ്കയില്‍ മലയോര ജനത നീക്കം ചെറുത്ത് തോല്‍പ്പിക്കണമെന്ന് ഇടുക്കി രൂപത
2024-08-19
ഇടുക്കി: ഏലമലകള്‍ വനഭൂമിയാക്കാനുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കണമെന്നും ജന ജീവിതം ദുസഹമാക്കുന്ന ഭരണകൂട നീക്കങ്ങള്‍ തടയണമെന്നും ഇടുക്കി രൂപത. സംസ്ഥാന നിയമസഭയുടെ തീരുമാനങ്ങള്‍ക്ക് ഘടകവിരുദ്ധമായി കാര്‍ഡമം ഹില്‍ റിസര്‍വ്വ് വന ഭൂമിയാണെന്ന് രേഖ നല്‍കിയ സംസ്ഥാന വനം വകുപ്പിന്റെ തിരുമാനങ്ങള്‍ക്കെതിരെയാണ് ഇടുക്കി രൂപത പ്രതിഷേധത്തിന് ആഹ്വനം നല്‍കിയിരിക്കുന്നത്.
2,10,677 ഏക്കര്‍ ഏലമലകള്‍ വനമാണെന്ന വനം വകുപ്പ് നിലപാട് ആശങ്കാജനകമാണെന്നും 1951 ഏപ്രില്‍ 25ന് 86400 ഹെക്ടര്‍ സി എച്ച്ആര്‍ ഭൂമി വനേതരാവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നുവെന്നും എന്നാല്‍ നിലവിലെ വനം വകുപ്പിന്റെ കണക്കനുസരിച്ച് ഈ ഭൂമിയെല്ലാം സി എച്ച് ആര്‍ റിസര്‍വ് വനമാണെന്നും ഇടുക്കി രൂപത സര്‍ക്കുലറില്‍ വ്യക്തമാക്കി. സംസ്ഥാന നിയമസഭയില്‍ കഴിഞ്ഞ ജൂണ്‍ 12ന് ഷംസുദ്ദീന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു വനം വകപ്പ് മന്ത്രി ഏ. കെ. ശശീന്ദ്രന്‍ നിലവില്‍ സി എച്ച് ആര്‍ ഭൂമി വനമാണെന്ന് അറിയിച്ചത്. 1995ല്‍ പരിസ്ഥിതി സംഘടന നല്‍കിയ പെറ്റീഷനില്‍ സി എച്ച് ആര്‍ ല്‍ നല്‍കിയിരിക്കുന്ന ഏലപ്പട്ടയവും കുത്തക പാട്ടവും നിയമവിരുദ്ധമാണെന്നും കയ്യേറ്റം ആണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയും ഹര്‍ജിക്കാര്‍ നല്‍കിയ പെറ്റീഷനില്‍ ചൂണ്ടിക്കാണിച്ചിരുന്ന 215 720 ഏക്കര്‍ സ്ഥലം വനഭൂമിയാണെന്നും കയ്യേറ്റം ആണെന്നും റിപ്പോര്‍ട്ട് നല്‍കി. ഇതിനെതിരെയാണ് ഏലം കര്‍ഷക സംഘടനകള്‍ സുപ്രീംകോടതി സമീപിക്കുകയും കോടതിയുടെ നിര്‍ദ്ദേശാനുസരണം കമ്മിറ്റിയില്‍ വിശദീകരണം നല്‍കുകയും ചെയ്തത്. ഏലമലകള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിനാണെന്നും, ഇവിടുത്തെ മരങ്ങളുടെ സംരക്ഷണ ചുമതല മാത്രമാണ് വനം വകുപ്പിനുള്ളതെന്നുമുള്ള തൃശൂര്‍ ആസ്ഥാനമായുള്ള വണ്‍ ഏര്‍ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടന ഏല മലകളുടെ വിസ്തൃ തന്നെ കൂട്ടിക്കാണിച്ച് ഇത് വനമാണെന്ന് സ്ഥാപിക്കുവാന്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ നല്‍കിയിരിക്കുന്നത് വ്യാജ രേഖകള്‍ ആണെന്ന് തെളിവുകള്‍ സഹിതം സുപ്രീംകോടതിയില്‍ കക്ഷിചേര്‍ന്ന ഏലം കര്‍ഷക സംഘടനകള്‍ വാദിച്ചതോടെ പരിസ്ഥിതി സംഘടനയോട് അവര്‍ സമര്‍പ്പിച്ച രേഖകളുടെ വ്യക്തത കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. വീണ്ടും വിസ്താരത്തിനായി കേസ് ഓഗസ്റ്റ് 21 ലേക്ക്മാ റ്റിവെച്ചിരിക്കുന്നതിനിടെയാണ് നിയമസഭയില്‍ വനം വകുപ്പിന്റെ റിപ്പോര്‍ട്ട് വന്നത്. സംസ്ഥാന വനം വകുപ്പ് തന്നെ ഏലമലകള്‍ വനമാണെന്ന് നിയമസഭയില്‍ രേഖകള്‍ സമര്‍പ്പിച്ചത് കര്‍ഷകര്‍ക്ക് പ്രതിഫലമായി ബാധിക്കും എന്ന് ആശങ്ക വര്‍ധിക്കുകയാണ്. അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഏലമലകളിലെ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പില്‍ ആണെന്നും മരത്തിന്റെ സംരക്ഷണച്ചുമതല മാത്രമേ വനവകുപ്പിനുള്ളൂവെന്നും 15720 ഏക്കര്‍ മാത്രമേ ഏലമലകളായി കേരള സര്‍ക്കാര്‍ ചെയ്തിട്ട് നോട്ടിഫൈ ചെയ്തിട്ടുള്ളൂ എന്നും സുപ്രീം കോടതിയെ അറിയിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു. ഇതിനൊപ്പമാണ് ഇടുക്കി രൂപതയുടെ പ്രതിഷേധ ആഹ്വനവും. നാള്‍ക്കുനാള്‍ ഇടുക്കി ജില്ലയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി ആളുകളുടെ ജീവിതം ദുസഹമാക്കുന്ന ഭരണകൂട നീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിക്കേണ്ടതാണെന്നാണ് ഇടുക്കി രൂപതയുടെ മീഡിയാ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട് പ്രസ്താവനയിലൂടെ വ്യകതമാക്കി.
News
പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
സിമി റോസ്ബെല്ലിന്റെ ആരോപണം മഹിള കോണ്‍ഗ്രസ് പരാതി നല്‍കിയെന്ന് കെ.സുധാകരന്
യുഡിഎഫ് പ്രതിഷേധ സംഗമം നാളെ
കെ.സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു
ദൈവപരിപാലനയില്‍ അതിശയകരമായി സിനഡ് നടന്നു
വനിതാ ട്വന്റി 20 ലോകകപ്പ്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍
ചെങ്കടലില്ഹൂതിതീവ്രവാദികളുടെ ആക്രമണത്തില്‍ ഗ്രീക്ക് എണ്ണ കപ്പലിന് തീപിടിച്ചു
വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി