CHURCH NEWS
ബംഗ്ളാദേശ് ആഭ്യന്തരകലാപം, ന്യൂനപക്ഷ ആക്രമണങ്ങള്‍ക്കെതിരെ സിബിസിഐ
2024-08-21
ന്യൂനപക്ഷ സമൂഹത്തിനെതിരെ ബംഗ്ളാദേശില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി അപലപിച്ചുകാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. ബംഗ്ളദേശില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര കലാപങ്ങള്‍ക്ക് മറവില്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ അക്രമിക്കപെടുന്നുണ്ടെന്നും നിയുക്ത ഇടക്കാല സര്‍ക്കാര്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു
ഓഗസ്റ്റ് 18നു ഇറക്കിയ പ്രസ്താവനയിലാണ് ബംഗ്ളാദേശില്‍ നടക്കുന്ന ആഭ്യന്തര കലാപത്തിന്‍റെ ഭാഗമായി ന്യുനപക്ഷ മതവിഭാങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമസംഭവങ്ങള്‍ക്കെതിരെ പ്രതികരണവുമായി കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്. ബംഗ്ളദേശ് മുന്‍ പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയോടനുബന്ധിച്ചു ബംഗ്ളദേശിലെ ന്യുനപക്ഷ മത വിഭാഗങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ സിബിസിഐ ശക്തമായി അപലപിക്കുന്നു. ക്രൈസ്തവ, ഹൈന്ദവ, ബുദ്ധമതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും, വസ്തുവകകളും കവര്‍ച്ച ചെയ്യപ്പെടുന്നതും നിശ്ശേഷം നശിപ്പിക്കപ്പെടുന്നതുമായി റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ന്യുനപക്ഷ മതവിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള അടിയന്തര നടപടികള്‍ വേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തില്‍ സ്ഥാപിതമായിരിക്കുന്ന നിയുക്ത ഇടക്കാല സര്‍ക്കാര്‍ ന്യുന പക്ഷ സമൂഹങ്ങളെയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന അടിയന്തര നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് സിബിസിഐ ആവശ്യപെടുന്നു. ബംഗ്ളാദേശിലെ ന്യുന പക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനും രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കാനും ഇടപെടലുകള്‍ നടത്തണമെന്നു അന്താരാഷ്ട്ര സംഘടനകളോടും സിബിസിഐ അഭ്യര്‍ത്ഥിക്കുന്നു. ബംഗ്ളാദേശ് എന്ന രാഷ്ട്രത്തിന്‍റെ വളര്‍ച്ചക്കും വികസനത്തിനും ഉന്നതിക്കുംമായി ക്രൈസ്തവ ഹൈന്ദവ ബുദ്ധ മതവിഭാഗങ്ങള്‍ നിസ്തുലമായ സംഭാവനയാണ് നല്കിയിട്ടുള്ളതെന്നും ആയതിനാല്‍ രാജ്യത്തെ മറ്റു പൗരന്മരെ പോലെ ന്യുന പക്ഷ മതവിഭാഗങ്ങള്‍ക്കും തുല്യമായ പരിഗണനയും സംരക്ഷണവും നല്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.
News
പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
സിമി റോസ്ബെല്ലിന്റെ ആരോപണം മഹിള കോണ്‍ഗ്രസ് പരാതി നല്‍കിയെന്ന് കെ.സുധാകരന്
യുഡിഎഫ് പ്രതിഷേധ സംഗമം നാളെ
കെ.സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു
ദൈവപരിപാലനയില്‍ അതിശയകരമായി സിനഡ് നടന്നു
വനിതാ ട്വന്റി 20 ലോകകപ്പ്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍
ചെങ്കടലില്ഹൂതിതീവ്രവാദികളുടെ ആക്രമണത്തില്‍ ഗ്രീക്ക് എണ്ണ കപ്പലിന് തീപിടിച്ചു
വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി