CHURCH NEWS
ജര്‍മനിയില്‍ ദൈവാലയം അഗ്നിക്കിരയായി. ദൈവാലയം കത്തിനശിച്ചത്തിന്‍റെ കാരണം വ്യക്തമല്ല
2024-08-21
ജര്‍മ്മനിയിലെ വിഡേനിലുള്ള വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമധേയത്തിലുള്ള ദൈവാലയം കത്തിനശിച്ചു. ഓഗസ്റ്റ് 10 ശനിയായാഴ്ച ആരംഭിച്ച തീപിടുത്തത്തിലാണ് 58 വര്‍ഷം പഴക്കമുള്ള കത്തോലിക്കാ
ദൈവാലയം അഗ്നിക്കിരയായത്. വിശ്വാസികളെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ അഗ്നിബാധയുടെ കാരണം വ്യക്തമല്ല എന്ന് അധികാര വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. അജ്ഞാത കാരണങ്ങളാല്‍ യൂറോപ്പില്‍ ഒരു ദേവാലയം കൂടി അഗ്നിക്കിരയായി. ജര്‍മ്മനിയിലെ വിഡേനിലുള്ള കത്തോലിക്കാ ദേവാലയമാണ് അഗ്നിക്കിരയായത്. 58 വര്‍ഷം പഴക്കമുള്ള വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമധേയത്തിലുള്ള ദേവാലയം കത്തിനശിച്ചത്തിന്‍റെ കാരണം വ്യക്തമല്ല. സെന്‍റ് ജോസഫ് ദേവാലയത്തില്‍ ഓഗസ്റ്റ് 10 ശനിയായാഴ്ച ആരംഭിച്ച തീപിടുത്തത്തില്‍ അഞ്ചുലക്ഷം യൂറോയുടെ നാശനഷ്ടം സംഭവിച്ചെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദേവാലയത്തിന്‍റെ മുകള്‍ വശത്ത്നിന്നാരംഭിച്ച അഗ്നിബാധ സാവധാനം ദേവാലയം മുഴുവന്‍ പടര്‍ന്നു പിടിക്കിക്കുകയായിരുന്നു എന്ന് അധികാര വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. തങ്ങള്‍ അനുദിനദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരുന്ന ദൈവാലയം ഒറ്റദിവസം കൊണ്ട് കത്തിയമര്‍ന്നതിന്‍റെ ആഘാദത്തിലാണ് ഇടവകാംഗങ്ങളും പ്രദേശവാസികളും. കാത്തോലിക്കാ വിശ്വാസികള്‍ക്ക് മാത്രമല്ല പ്രദേശവാദികളായ പ്രൊട്ടസ്റ്റന്‍റ് വിശ്വാസി സമൂഹവും തങ്ങളുടെ പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്ന ഒരു നാടിന്‍റെ മുഴുവന്‍ അഭയകേന്ദ്രമായിരുന്ന ദൈവാലയമാണ് നാമാവശേഷമായിരിക്കുന്നത്. 2023 ലും സമാനസംഭവം colgnon അതിരൂപതയിലെ കത്തോലിക്കാ ദൈവാലയത്തിലും സംഭവിച്ചിരുന്നു.
ഇത്തരത്തിലുള്ള പല സംഭവങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്ലാമിക തീവ്രവാദം ശക്തിപ്രാപിച്ച രാജ്യങ്ങളില്‍ നിന്നും യൂറോപിലേക്ക് അനധികൃതമായി എത്തിയ തീവ്ര നിലപാടുള്ള കുടിയേറ്റകാരായിരുന്നുയിരുന്നു എന്നത് സംശയത്തിലേക്ക് വിരല്‍ചൂണ്ടുന്നു
ക്രൈസ്തവ വിശ്വാസത്തിന്‍റെ ഈറ്റില്ലമായിരുന്ന യൂറോപ്യന്‍ നാടുകളിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ സംഭവിക്കുന്ന അതിക്രമങ്ങള്‍ വിശ്വാസികളെ ആശങ്കയിലാഴ്ത്തുകയാണ്.
News
പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
സിമി റോസ്ബെല്ലിന്റെ ആരോപണം മഹിള കോണ്‍ഗ്രസ് പരാതി നല്‍കിയെന്ന് കെ.സുധാകരന്
യുഡിഎഫ് പ്രതിഷേധ സംഗമം നാളെ
കെ.സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു
ദൈവപരിപാലനയില്‍ അതിശയകരമായി സിനഡ് നടന്നു
വനിതാ ട്വന്റി 20 ലോകകപ്പ്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍
ചെങ്കടലില്ഹൂതിതീവ്രവാദികളുടെ ആക്രമണത്തില്‍ ഗ്രീക്ക് എണ്ണ കപ്പലിന് തീപിടിച്ചു
വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി