CHURCH NEWS
ഫ്രാന്‍സിസ് പാപ്പയുടെ ബെല്‍ജിയം സന്ദര്‍ശനം ആകാംഷയോടെ വിശ്വാസി സമൂഹം
2024-08-26
ഫ്രാന്‍സിസ് പപ്പയുടെ ബെല്‍ജിയം സന്ദര്‍ശനത്തിന് കാത്തിരുന്നു വിശ്വാസികള്‍. ബെല്‍ജിയത്തിലെ ബ്രസല്‍സിലെ ഫ്രാന്‍സിസ് പാപ്പായുടെ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയ ടിക്കറ്റുകള്‍ ക്ഷണനേരം കൊണ്ടാണ് വിശ്വാസി സംമൂഹം സ്വന്തമാക്കിയത്.
സെപ്റ്റംബര്‍ അവസാനം ബെല്‍ജിയത്തിലെ ബ്രസല്‍സിലെ കിംഗ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയ സൌജന്യ ടിക്കറ്റുകള്‍ ക്ഷണനേരം കൊണ്ട് തീര്‍ന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച റെക്കോര്‍ഡ് സമയത്തിലാണ് പേപ്പല്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേരാന്‍ വിശ്വാസികള്‍ ഒന്നിച്ച് ഓണ്‍ലൈനില്‍ എത്തിയത്. ടിക്കറ്റുകള്‍ സൗജന്യമായി ഓണ്‍ലൈനില്‍ ലഭ്യമായ ശേഷം 32,000 ടിക്കറ്റുകള്‍ വെറും 90 മിനിറ്റിനുള്ളില്‍ തീരുകയായിരിന്നുവെന്ന് സംഘാടകര്‍ പറയുന്നു. പേപ്പല്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേരാന്‍ ഇത്രയധികം തിരക്ക് ഉണ്ടെന്ന് കരുതിയിരിന്നില്ലായെന്നും ഇത് തങ്ങളെ ഏറെ ആശ്ചര്യപ്പെടുത്തിയെന്നും ബെല്‍ജിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ വക്താവ് ടോമി ഷോള്‍ട്ട്‌സ് ഫ്രഞ്ച് കത്തോലിക്ക മാധ്യമമായ ലാ ക്രോയിക്‌സിനോട് പറഞ്ഞു. അന്നു നടക്കുന്ന ബലിയര്‍പ്പണത്തിനിടെ ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ ആത്മീയ മകളും സെന്റ് ജോണ്‍ ഓഫ് ദി ക്രോസിന്റെ സുഹൃത്തുമായ കര്‍മ്മലീത്ത സന്യാസിനി സിസ്റ്റര്‍ അന ഡി ജീസസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങും നടക്കുന്നുണ്ട്.
News
പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
സിമി റോസ്ബെല്ലിന്റെ ആരോപണം മഹിള കോണ്‍ഗ്രസ് പരാതി നല്‍കിയെന്ന് കെ.സുധാകരന്
യുഡിഎഫ് പ്രതിഷേധ സംഗമം നാളെ
കെ.സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു
ദൈവപരിപാലനയില്‍ അതിശയകരമായി സിനഡ് നടന്നു
വനിതാ ട്വന്റി 20 ലോകകപ്പ്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍
ചെങ്കടലില്ഹൂതിതീവ്രവാദികളുടെ ആക്രമണത്തില്‍ ഗ്രീക്ക് എണ്ണ കപ്പലിന് തീപിടിച്ചു
വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി