GENERAL NEWS
ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാട് മണ്ണിടിച്ചല്‍ , ഏഴ് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു
2024-08-27

ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാട് കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഏഴ് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഒരു മാസം മുമ്പ് ഉരുള്‍പ്പൊട്ടിയതിന് തൊട്ടുമുകളിലാണ് ഇപ്പോള്‍ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറിയിരുന്നു.
നേരത്തെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയ വിലങ്ങാട് മണ്ണിടിച്ചലിനെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. നാട്ടുകാരാണ് മണ്ണിടിച്ചിലുണ്ടായ വിവരം അറിയിച്ചത്. നേരത്തെ ഉരുള്‍പ്പൊട്ടലുണ്ടായതിന് മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് താഴേക്ക് വരുന്ന ചിത്രങ്ങള്‍ നാട്ടുകാര്‍ പങ്കുവെക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കല്ലുകളും മറ്റും ടൗണിലേക്ക് വന്നിരുന്നു. എന്നാല്‍ ചെളിയുടെ അസഹനീയമായ ദുര്‍ഗന്ധവുമുണ്ടായതടക്കം ഉരുള്‍പൊട്ടലിന്‍റെ സൂചനകളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം പ്രദേശത്ത് കടുത്ത മൂടല്‍മഞ്ഞും, ചെറിയ രീതിയിലുള്ള മഴയും നിലനില്‍ക്കുന്നുണ്ട്. ടൗണിലെ വെള്ളം കുറയുകയും പുഴയിലെ വെള്ളം കുറയുകയും ചെയ്തെങ്കിലും ഉരുള്‍പ്പൊട്ടലുണ്ടായെന്ന ഉറപ്പിലാണ് നാട്ടുകാര്‍. നേരത്തെയുണ്ടായ ഉരുള്‍പൊട്ടലില്‍ 112 വീടുകള്‍ വാസയോഗ്യമല്ലാതായിരുന്നു. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്‍റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്. ജലസേചന വകുപ്പിന്‍റെ നഷ്ടം 35 കോടയാണ്. 162 ഹെക്ടറില്‍ അധികം കൃഷി നാശമുണ്ടായി. 225 കര്‍ഷകരെ ബാധിച്ചു. 11.85 കോടിയുടെ നഷ്ടം കാര്‍ഷിക മേഖലയില്‍ സംഭവിച്ചതായാണ് കണക്ക്. 24 ഉരുള്‍പൊട്ടലുകള്‍ ഒരു ഗ്രാമത്തില്‍ ഉണ്ടായെന്നാണ് സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്. നാല്‍പ്പത് ഉരുള്‍പ്പൊട്ടല്‍ എങ്കിലുമുണ്ടായി എന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
