GENERAL NEWS

ഓണത്തിന് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍, 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും

2024-08-27

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയില്‍ ഒരു ഗഡുവും നടപ്പുമാസത്തെ പെന്‍ഷനുമാണ് നല്‍കുന്നത്. ഓണക്കാല ചെലവുകള്‍ക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. 

രണ്ട് മാസത്തെ പെന്‍ഷന്‍ കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നത്. അറുപത് ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ ലഭിച്ചു തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. അഞ്ച് മാസത്തെ കുടിശികയില്‍ രണ്ട് മാസത്തെ ഈ സാമ്പത്തിക വര്‍ഷവും, ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്പത്തിക വര്‍ഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുന്‍ഗണന ക്രമത്തില്‍ പറഞ്ഞത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേര്‍ത്ത് നടപ്പ് മാസത്തെ പെന്‍ഷന്‍ അനുവദിക്കുന്നത്. ഓണക്കാല ചെലവുകള്‍ക്കായി 5000 കോടിയെങ്കിലും വേണമെന്നാണ് ഏകദേശ കണക്ക്. ഡിസംബര്‍ മാസം വരെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കടമെടുപ്പ് പരിധിയില്‍ ബാക്കിയുള്ളത് 3753 കോടിയാണ്. ഇതില്‍ മൂവ്വായിരം കോടി കടമെടുത്ത് ക്ഷേമ പെന്‍ഷന്‍ കൊടുക്കുകയും അത്യാവശ്യ ചെലവുകള്‍ക്ക് തുക അനുവദിച്ച് തുടങ്ങാനുമാണ് തീരുമാനം. കേരളത്തിന് അനുവദനീയമായ സാമ്പത്തിക സഹായത്തില്‍ ഈ വര്‍ഷം പതിനയ്യായിരം കോടി രൂപയോളം കുറവു വന്നിട്ടുണ്ടെന്നാണ് കണക്ക്. ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയവുമായി നിരന്തരം സംസാരിക്കുന്നണ്ടെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. ഓണക്കാല ചെലവുകള്‍ കടന്ന് കൂടാന്‍ പെന്‍ഷന്‍ തുകക്ക് പുറമെ 5000 കോടിയെങ്കിലും വേണമെന്നിരിക്കെ കേന്ദ്ര സഹായം കിട്ടിയില്ലെങ്കില്‍ സാമ്പത്തികമായി  വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരും 


VIDEO NEWS

പൗരോഹിത്യം എന്ന സ്വപ്നം നെഞ്ചിലേറ്റിയ ബ്രദർ നോയൽ ഇനി നിത്യപുരോഹിതനൊപ്പം നിത്യതയിൽ | Br Noel Felix

മറഞ്ഞിരുന്ന ഷാഫ്റ്റിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ | ISRAEL | HAMAS

ഇന്ത്യയ്ക്ക് സന്ദേശം അയച്ച് പാപ്പ ;ഇന്തോനേഷ്യയിലെ ചരിത്ര സന്ദർശനത്തിൽ പാപ്പയുടെ നിർണ്ണായക നീക്കങ്ങൾ

35 ലക്ഷം പേര്‍... ചൂരല്‍മല പോയ പോലെ 6 ജില്ലകള്‍... സംഭവിച്ചു കഴിഞ്ഞിട്ട് ഇതിനെയും അതിജീവിക്കും എന്നു പറഞ്ഞിട്ട് എന്തുകാര്യം ചേട്ടനച്ചന്റെ വൈറല്‍ വീഡിയോ

ലക്ഷ്യം കിറു കൃത്യം പക്ഷേ അവസാന നിമിഷം ട്രംപ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ വിദഗ്ധ വിശകലനം കണ്ട് ഞെട്ടി ലോകം

ജറുസലേമിലെ ഈശോയുടെ തിരുക്കല്ലറ ദൈവാലയത്തിൽ ഗവേഷകരുടെ സുപ്രധാന കണ്ടെത്തൽ