GENERAL NEWS

വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി

2024-08-27

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ലിന് ശേഷം ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുകയായിരുന്ന മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുറന്നു. ഉരുള്‍പ്പൊട്ടല്‍ നടന്ന് ഒരു മാസക്കാലയളവിന് ശേഷം സ്കൂളുകളിലെത്തിയ വിദ്യാര്‍ഥികള്‍ ദുരന്തത്തില്‍ തങ്ങളെ വിട്ടുപിരിഞ്ഞ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി
മേപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി ഹീന, പ്ലസ് വണ്‍ വിദ്യാര്‍ഥികളായ മുഹമ്മദ് നൈഷാന്‍, ശരണ്‍ എന്നിവര്‍ വയനാട് ദുരന്തത്തില്‍ പൊലിഞ്ഞുപോയിരുന്നു. സ്കൂള്‍ അസംബ്ലി ചേര്‍ന്ന് ഇവരെ അനുസ്മരിക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകായും ചെയ്തു. കുട്ടികളുടെ മാനസികാഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് പ്രധാന ക്ലാസുകള്‍ ഒഴിവാക്കിയിരുന്നു. വ്യാഴാഴ്ച മുതലായിരിക്കും  ക്ലാസുകള്‍ തുടങ്ങുക. ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ്എസിലും മുണ്ടക്കൈ ജിഎല്‍പി സ്കൂളിലും അടുത്ത മാസം രണ്ടിനാണ് ക്ലാസുകള്‍ തുടങ്ങുക. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്കൂളില്‍ നൂറ് കണക്കിന് കുടുംബങ്ങളാണ് താമസിച്ചിരുന്നത്. താത്കാലിക പുനരധിവാസത്തിന്‍റെ ഭാഗമായി മുഴുവന്‍ കുടുംബങ്ങളേയും മാറ്റി പാര്‍ച്ചിച്ചതിനെത്തുടര്‍ന്നാണ് സ്കൂളുകളില്‍ ക്ലാസ് ആരംഭിച്ചത്. എന്നാല്‍ തകര്‍ന്ന രണ്ട് സ്കൂളുകളിലെ അധ്യാപകരുടെ പുനര്‍വിന്യാസത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് കെഎസ്ആര്‍ടി സിയുമായി സഹകരിച്ചാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. കളക്ടര്‍ അനുവദിച്ച പ്രത്യേക പാസുമായി സൗജന്യ യാത്ര നടത്താം. അതേസമയം, ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള ഇന്നത്തെ തിരച്ചില്‍ മാറ്റിവെച്ചു. പ്രദേശത്തെ കനത്ത മഴയും കോടയുമാണ് കാരണം. ആനടിക്കാപ്പ് -സൂചിപ്പാറ മേഖലയിലായിരുന്നു ഇന്ന് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. ഇവിടെ നിന്ന് ആറ് മൃതദേഹഭാഗങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. മറ്റൊരുദിവസം തിരച്ചില്‍ നടത്തുമെന്ന് പ്രത്യേകസംഘം അറിയിച്ചു.
മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുറന്നു

VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം