GENERAL NEWS
ചെങ്കടലില്‍ഹൂതിതീവ്രവാദികളുടെ ആക്രമണത്തില്‍ ഗ്രീക്ക് എണ്ണ കപ്പലിന് തീപിടിച്ചു
2024-08-27
ചെങ്കടലില്‍ ഹൂതിതീവ്രവാദികളുടെ ആക്രമണത്തില്‍ ഗ്രീക്ക് എണ്ണ കപ്പലിന് തീപിടിച്ചു. ലെബനനില്‍ ഹിസ്ബുള്ളതീവ്രവാദികള്‍ക്ക് നേരെ നടന്ന ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായാണ് ഗ്രീക്ക് എണ്ണക്കപ്പലിന് നേരെയുള്ള ഹൂതി ആക്രമണമെന്നാണ് സൂചന. ഒന്നരലക്ഷം ടണ്‍ അസംസ്കൃത എണ്ണയുമായി നീങ്ങിയ കൂറ്റന്‍ കപ്പലിന് തീ പിടിച്ചതോടെ വന്‍ പരിസ്ഥിതി ആഘാതമുണ്ടാകുമെന്ന ആശങ്കയുയര്‍ന്നിരിക്കുകയാണ്.
ഗ്രീസിന്‍റെ ക്രൂഡ് ഓയില്‍ ചരക്കുകപ്പലായ സൗനിയനില്‍ തീപിടിച്ചതായി യൂറോപ്യന്‍ യൂണിയന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിന്‍റെ പ്രധാന ഡെക്കില്‍ നിന്ന് തീയും പുകയും വരുന്നതായി കാണിക്കുന്ന ചിത്രങ്ങളും യൂറോപ്യന്‍ യൂണിയന്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം യെമനിലെ ഹൂതിതീവ്രവാദികള്‍ ചരക്കു കപ്പലിന് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ റോയിട്ടേഴ്സ് പുറത്തുവിട്ടു. കപ്പലിലെ അസംസ്കൃത എണ്ണ കടലിലേക്ക് ഒഴുകിപോകുന്നതോടെ പരിസ്ഥിതിക്ക് വലിയ ദോഷം സംഭവിക്കുമെന്നുമാണ് വിലയിരുത്തുന്നത്.തീനിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കപ്പല്‍ ദുരന്തമാകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ചെങ്കടലില്‍ നിരന്തരമായി ഉണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങള്‍ കാരണം, സൂയസ് കനാല്‍ ഒഴിവാക്കാന്‍ ആഗോള കപ്പല്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. ഇറാന്‍റെ പിന്തുണയുള്ള ഹൂതിതീവ്രവാദികളുടെ ആക്രമണത്തില്‍ 2 കപ്പലുകളാണ് കഴിഞ്ഞ 10 മാസത്തിനിടയ്ക്ക് തകര്‍ക്കപ്പെട്ടത്. ആതന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെല്‍റ്റ ടാങ്കേഴ്സിന്‍റെ ഉടമസ്ഥതിയലുള്ളതാണ് ഹൂതികള്‍ ആക്രമിച്ച സൗനിയന്‍ എണ്ണക്കപ്പല്‍. ഇസ്രയേല്‍ പിടിച്ചെടുത്ത പലസ്തീന്‍റെ തുറമുഖങ്ങളിലേക്കു ചരക്കുമായി പോകരുതെന്ന തങ്ങളുടെ വിലക്ക് ഡെല്‍റ്റ ടാങ്കേഴ്സ് കമ്പനി ലംഘിച്ചുവെന്നും ഇതിനാലാണ് ആക്രമണമെന്നുമാണ് ഹൂതി തീവ്രവാദികളുടെ അവകാശവാദം
News
പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
സിമി റോസ്ബെല്ലിന്റെ ആരോപണം മഹിള കോണ്‍ഗ്രസ് പരാതി നല്‍കിയെന്ന് കെ.സുധാകരന്
യുഡിഎഫ് പ്രതിഷേധ സംഗമം നാളെ
കെ.സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു
ദൈവപരിപാലനയില്‍ അതിശയകരമായി സിനഡ് നടന്നു
വനിതാ ട്വന്റി 20 ലോകകപ്പ്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍
വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി
ഓണത്തിന് രണ്ടുമാസത്തെ ക്ഷേമ പെന്ഷന്, 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും