GENERAL NEWS

വനിതാ ട്വന്‍റി 20 ലോകകപ്പ്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍

2024-08-27

ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് മലയാളി താരങ്ങള്‍ ടീമില്‍ ഇടം നേടി.ആശ ശോഭനയും സജന സജീവനുമാണ് 15 അംഗ സ്ക്വാഡിലെ മലയാളികള്‍. ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍. 


ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന്  ദുബായിലേക്കും ഷാര്‍ജയിലേക്കും വേദി മാറ്റിയ വനിതാ ടി20 ലോകകപ്പിന് ഒക്ടോബര്‍ 3നാണ് തുടക്കമാവുക. ടൂര്‍ണമെന്‍റില്‍ ആകെ 23 മത്സരങ്ങളാണുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയക്ക് പുറമെ ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് എയില്‍ വരുന്നത്. ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സ്കോട്ലന്‍ഡ് ടീമുകളും  ഇടംപിടിച്ചു. ഷാര്‍ജയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശ് സ്കോട്ലന്‍ഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ നാലിന് ന്യൂസിലന്‍ഡുമായാണ്. ആരാധകര്‍ കാത്തിരുന്ന ആവേശകരമായ ഇന്ത്യ-പാക് പോരാട്ടം ഒക്ടോബര്‍ ആറിന് ദുബായില്‍ നടക്കും.  ഗ്രൂപ്പിലെ ഓരോ ടീമും പരസ്പരം മത്സരിക്കും.  നാല് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമിനുമുണ്ടാകുക. രണ്ട് ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ വീതം ഒക്ടോബര്‍ 17നും 18നും നടക്കുന്ന സെമിയിലേക്ക് പ്രവേശിക്കും. 20ന് ദുബായിലാണ് ഫൈനല്‍. സെമി ഫൈനലിനും ഫൈനലിനും റിസര്‍വ് ദിനമുണ്ടായിരിക്കും. സ്മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, ദീപ്തി ശര്‍മ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് , യാസ്തിക ഭാട്യ , പൂജ വസ്ത്രകര്‍, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂര്‍, ദയാലന്‍ ഹേമലത, ആശ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്‍ എന്നിവരാണ് ടീമിലുള്ളത് . സ്ക്വാഡിനൊപ്പം റീസര്‍വ് താരങ്ങളായി ഉമ ഛേത്രി, തനൂജ കാന്‍വെര്‍, സൈമ താകോര്‍ എന്നിവരുമുണ്ടാകും. 




VIDEO NEWS

പൗരോഹിത്യം എന്ന സ്വപ്നം നെഞ്ചിലേറ്റിയ ബ്രദർ നോയൽ ഇനി നിത്യപുരോഹിതനൊപ്പം നിത്യതയിൽ | Br Noel Felix

മറഞ്ഞിരുന്ന ഷാഫ്റ്റിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ | ISRAEL | HAMAS

ഇന്ത്യയ്ക്ക് സന്ദേശം അയച്ച് പാപ്പ ;ഇന്തോനേഷ്യയിലെ ചരിത്ര സന്ദർശനത്തിൽ പാപ്പയുടെ നിർണ്ണായക നീക്കങ്ങൾ

35 ലക്ഷം പേര്‍... ചൂരല്‍മല പോയ പോലെ 6 ജില്ലകള്‍... സംഭവിച്ചു കഴിഞ്ഞിട്ട് ഇതിനെയും അതിജീവിക്കും എന്നു പറഞ്ഞിട്ട് എന്തുകാര്യം ചേട്ടനച്ചന്റെ വൈറല്‍ വീഡിയോ

ലക്ഷ്യം കിറു കൃത്യം പക്ഷേ അവസാന നിമിഷം ട്രംപ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ വിദഗ്ധ വിശകലനം കണ്ട് ഞെട്ടി ലോകം

ജറുസലേമിലെ ഈശോയുടെ തിരുക്കല്ലറ ദൈവാലയത്തിൽ ഗവേഷകരുടെ സുപ്രധാന കണ്ടെത്തൽ