GENERAL NEWS

കെ.സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു

2024-09-01

ജെഡിയു ദേശീയ വക്താവ് ചുമതലയില്‍ നിന്നും കെ സി ത്യാഗി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് രാജിയെന്നാണ് ദേശീയ നേതൃത്വത്തിന് അയച്ച കത്തില്‍ പറയുന്നത്. എന്നാല്‍ നേതൃത്വത്തോടുള്ള അതൃപ്തിയെ തുടര്‍ന്നാണ് ത്യാഗിയുടെ രാജിയെന്നാണ് സൂചന.

ഇസ്രയേലിന് ഇന്ത്യ ആയുധം നല്‍കുന്നതില്‍ അടക്കം കെ സി ത്യാഗിയുടെ നിലപാട് ചര്‍ച്ചയായിരുന്നു. ഇസ്രയേലിന് ആയുധം നല്‍കുന്നത് ഇന്ത്യ നിര്‍ത്തണം എന്ന ആവശ്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം നിന്ന് സംയുക്ത പ്രസ്താവനയില്‍ കെ സി ത്യാഗി ഒപ്പിട്ടിരുന്നു. 

സമാജ് വാദി പാര്‍ട്ടി എംപി ജാവേദ് അലിഖാന്‍, ആംആദ്മി പാര്‍ട്ടി എംഎല്‍എ പങ്കജ് പുഷ്‌കര്‍, സഞ്ജയ് സിംഗ് എംപി. ഡാനിഷ് അലി, മീം അഫ്സല്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ച മറ്റു നേതാക്കള്‍. ഇതില്‍ ഉള്‍പ്പെടെ കെ സി ത്യാഗി സ്വീകരിച്ച നിലപാട് പാര്‍ട്ടി ലൈനിന് വിരുദ്ധമായിരുന്നു. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് ത്യാഗി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി ത്യാഗി രാജി വെച്ചത്. കെസി ത്യാഗിക്ക് പകരം ചുമതല നല്‍കിയിരിക്കുന്നത് രാജീവ് രഞ്ജന്‍ പ്രസാദിനാണ്.


VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം