GENERAL NEWS
സിമി റോസ്ബെല്ലിന്റെ ആരോപണം മഹിള കോണ്‍ഗ്രസ് പരാതി നല്‍കിയെന്ന് കെ.സുധാകരന്‍
2024-09-01
എഐസിസി അംഗം സിമി റോസ്ബെല്ലിന്റെ ആരോപണം തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആരോപണം കഴമ്പില്ലാത്തതാണെന്നും ആരോപണത്തിനെതിരെ മഹിള കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെ സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് കോണ്‍ഗ്രസ് നേതാവ് സിമി റോസ്‌ബെല്‍ ജോണ്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂവെന്നും സിനിമയിലേതിന് സമാനമായ 'കാസ്റ്റിങ് കൗച്ച്' കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്തുമുണ്ടെന്നായിരുന്നു സിമിയുടെ ആരോപണം.
കെപിസിസി പ്രസിഡന്റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ സതീശന്‍ അനുവദിക്കുന്നില്ലെന്നും സിമി പറഞ്ഞു. ഇനിയും ഈ അവഗണന തുടര്‍ന്നാല്‍ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്നും സിമി മുന്നറിയിപ്പ് നല്‍കുന്നു. മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന സിമി ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പിഎസ്സി അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
News
പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
യുഡിഎഫ് പ്രതിഷേധ സംഗമം നാളെ
കെ.സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു
ദൈവപരിപാലനയില്‍ അതിശയകരമായി സിനഡ് നടന്നു
വനിതാ ട്വന്റി 20 ലോകകപ്പ്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍
ചെങ്കടലില്ഹൂതിതീവ്രവാദികളുടെ ആക്രമണത്തില്‍ ഗ്രീക്ക് എണ്ണ കപ്പലിന് തീപിടിച്ചു
വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി
ഓണത്തിന് രണ്ടുമാസത്തെ ക്ഷേമ പെന്ഷന്, 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും