CHURCH NEWS

ജൂബിലി വര്‍ഷാചരണ പരിപാടികളുടെ തീയതികള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു 2025 ജനുവരി 24ന് ആരംഭിച്ച് ഡിസംബര്‍ 14ന് അവസാനിക്കും

2024-09-19

2025 ലെ ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി റോമിലെ പ്രധാന പരിപാടികളുടെ തീയതികള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. 2025 ജനുവരി 24ന് ആരംഭിക്കുന്ന പരിപാടികള്‍ 2025 ഡിസംബര്‍ 14ന് അവസാനിക്കുന്ന തരത്തിലാണ് നിലവിലെ വത്തിക്കാന്‍ പ്രസിദ്ധികരണം. വരും വര്‍ഷത്തില്‍ നടക്കുന്ന ആദ്യത്തെ 26 പ്രധാന പരിപാടികളുടെ തീയതികള്‍ ഉള്‍പ്പെടുത്തിയ കലണ്ടര്‍ ഇപ്പോള്‍ ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ജൂബിലി ഓഫ് ഹോപ്പില്‍ ലഭ്യമാണ്. 2025ല്‍ കത്തോലിക്കാ സഭയുടെ ഈ പരിപാടിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് തീര്‍ഥാടകരെ റോം സ്വാഗതം ചെയ്യും. ആദ്യ ജൂബിലി പരിപാടികളുടെ തീയതികള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഓരോ അവസരത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ലഭിക്കും. ഡിസംബര്‍ 24ന് ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നതിന് ശേഷമുള്ള ആദ്യ പരിപാടി ജനുവരി 24 മുതല്‍ 25 വരെ വേള്‍ഡ് ഓഫ് കമ്മ്യൂണിക്കേഷന് വേണ്ടിയാണു നിശ്ചയിച്ചിരിക്കുന്നത്. പിന്നീട് ഫെബ്രുവരി 8, 9 തീയതികളില്‍ സായുധ സേന, പോലീസ്, സുരക്ഷാ സേന എന്നിവരുടെ ജൂബിലിയും തുടര്‍ന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഓരോ തീയതികളിലും സഭയിലെ വിവിധ മേഖലകളുടെയും വ്യക്തികളുടെയും ജൂബിലികള്‍ ആഘോഷിക്കപ്പെടും. ഒടുവില്‍ 2025 ഡിസംബര്‍ 14ന് തടവുകാരുടെ ജൂബിലിയും ആഘോഷിക്കും. ഇത്തരത്തിലാണ് നിലവിലെ ജൂബിലി വര്‍ഷആഘോഷത്തിലെ പരിപാടികള്‍ വത്തിക്കാന്‍ പ്രസിദ്ധികരിച്ചിരിക്കുന്നത്.


VIDEO NEWS

''ക്രിസ്തുവിന്റെ പീഡാസഹനം മുതല്‍ രണ്ടാം ആഗമനം വരെ'' ഇടുക്കിയുടെ മണ്ണിൽ ജീവൻ തുടിക്കുന്ന ദൃശ്യവിസ്മയം

സംസ്ഥാന സർക്കാരിന് വലിയ വീഴ്ച്ച സംഭവിച്ചു, പ്രതിഷേധവുമായി പുളിക്കൽ പിതാവ്

മുട്ടന്‍ പണി ഉറപ്പാക്കി ട്രംപ്ഹമാസ് മനസ്‌കര്‍ ഇനി എന്തു ചെയ്യും?

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം