CHURCH NEWS

ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം

2024-09-19

സമര്‍പ്പണമാണ് സന്യാസ ജീവിതത്തിന്റെ ലക്ഷ്യമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ധന്യന്‍ ആര്‍ച്ചുബിഷപ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മലങ്കര സഭയില്‍ ആരംഭിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ. 

ധന്യന്‍ ആര്‍ച്ചുബിഷപ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മലങ്കര സഭയില്‍ ആരംഭിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരുവല്ലയില്‍ പ്രൗഢഗംഭീരമായ തുടക്കമായി. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെയും ബിഷപ്പുമാരുടെയും കാര്‍മികത്വത്തില്‍ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ സമൂഹബലിയോടെയായിരുന്നു ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബാന മധ്യേ നിയുക്ത ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ വചനസന്ദേശം നല്‍കി. ദൈവിക ചിന്തയിലൂടെ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ സമര്‍പ്പണ മനോഭാവം ഉണ്ടായിരിക്കണമെന്ന് ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവ് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ വിചിന്തനങ്ങള്‍ തൊട്ടുണര്‍ത്തുന്ന ഒരു കേന്ദ്രമായി സന്യാസ സമൂഹം രുപപ്പെടുകയാണ് ഉണ്ടായത്. സഭയുടെ ശക്തി സന്യാസപ്രസ്ഥാനങ്ങളാണ്. സഭയോടുള്ള ബന്ധത്തില്‍ അണുവിട വ്യതിചലിക്കാതെ നടത്തുന്ന ശുശ്രൂഷയാണ് സന്യാസമെന്നും ഓരോ കാലഘട്ടത്തിലും സന്യാസത്തിന്റെ പ്രസക്തി ഏറിവരികയാണെന്നും കാതോലിക്കാ ബാവ പറഞ്ഞു.

ബഥനിയുടെ ചൈതന്യത്തില്‍ വിടര്‍ന്നപുഷ്പമാണ് മലങ്കര സുറിയാനി കത്തോലിക്ക സഭയെന്ന് നിയുക്ത ചങ്ങനാശേരി ആര്‍ച്ചുബിഷപ് തോമസ് തറയില്‍ പിതാവ് വചനസന്ദേശത്തില്‍ പറഞ്ഞു. 

ശതാബ്ദി ഉദ്ഘാടനസമ്മേളനത്തില്‍ ബഥനി സന്യാസിനി സമൂഹം മദര്‍ ജനറലും, കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് പ്രസിഡന്റുമായ മദര്‍ ഡോ. ആര്‍ദ്ര എസ്.ഐ.സി. അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങരൂര്‍ സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ പ്രാര്‍ത്ഥനാ നൃത്തവും, 100 സിസ്റ്റേഴ്സ് അടങ്ങുന്ന ഗായക സംഘത്തിന്റെ ശതാബ്ദി ഗാനവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. തിരുവല്ല ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് അനുഗ്രഹപ്രഭാഷണം നടത്തി. കര്‍മപദ്ധതികളുടെ ഉദ്ഘാടനം പുനലൂര്‍ ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വഹിച്ചു. പുസ്തക പ്രകാശനം മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് എമരിറ്റസ് ബിഷപ് ഡോ. ഏബ്രഹാം മാര്‍ യൂലിയോസിന് നല്‍കി നിര്‍വഹിച്ചു. ലോഗോ പ്രകാശനവും നടന്നു. മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബഥനി സന്യാസി സമൂഹം സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ ഒ.ഐ.സി, ആന്റോ ആന്റണി എം.പി., ജേക്കബ് പുന്നൂസ് ഐ.പി.എസ്, സിസ്റ്റര്‍ തെരേസാ വേകത്താനം ഡി.എം, മലങ്കര കാത്തലിക് അസോസിയേഷന്‍ സഭാതല സമിതി പ്രസിഡന്റ് അഡ്വ. ഏബ്രഹാം എം പട്ട്യാനി, തിരുവല്ല പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ജോബ്സി എസ്.ഐ.സി, മൂവാറ്റുപുഴ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ജോസ്നാ എസ്.ഐ.സി തുടങ്ങിയവര്‍ പ്രസംഗിച്ചു. പത്തനംതിട്ട ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്, കൂരിയാ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനോസ്, തിരുവനന്തപുരം സഹായ മെത്രാന്‍ ഡോ. മാത്യൂസ് മാര്‍ പോളിക്കാര്‍പ്പസ് എന്നിവരും, വൈദികരും സന്യസ്തരും നൂറുകണക്കിന് വിശ്വാസികളും ശതാബ്ദി ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദിപരിപാടികളുടെ സമാപനം 2025 ജൂലൈയില്‍ തിരുവനന്തപുരം നാലാഞ്ചിറ പ്രൊവിന്‍സില്‍ നടത്തപ്പെടും.


News

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് എല്‍ ഡി എഫ്, ഉപതെരഞ്ഞെടുപ്പിലെ വിജയം മുന്നണികള്‍ക്ക് ...

അധ്യാപകര്‍ വീഡിയോ പ്രചരിപ്പിച്ചത് ശരിയയില്ല എന്ന് വിമര്‍ശനം സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി

പി.പി.ഇ കിറ്റ് വിവാദം : സിഎജി യുടെ രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്

അപകടത്തില്‍പെട്ട് ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി

ദൈവവചനത്തിലൂടെ ജീവിതം ക്രമപ്പെടുത്തണം ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഹമാസിന് അന്ത്യശാസനവുമായി ഡൊണാള്‍ഡ് ട്രംപ്

VIDEO NEWS

നരകത്തിലേക്കുള്ള വൈദികരുടെ പാസ്പോർട്ടിനെപ്പറ്റി ഓർക്കുക '' മുന്നറിയിപ്പുമായി തട്ടിൽ പിതാവ്

“Operation Iron Wall”...നിർണ്ണായക സൈനിക നടപടിയുമായി ഇസ്രായേൽ | ISRAEL | IRAN

വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കും നിർണ്ണായക നിലപാടറിയച്ച് FRANCIS GEORGE MP | WAQF | MUNAMBAM

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം