GENERAL NEWS
പ്രധാനമന്ത്രിയുടെത് കുത്തക മാതൃകയെന്ന് പ്രതിപക്ഷനേതാവ്
2024-09-28

പ്രധാനമന്ത്രിയുടെ 'കുത്തക മാതൃക' രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജിഎസ്ടി ലഘൂകരിക്കണമെന്നും അവസരങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിന് ചെറുകിട ബിസിനസുകാര്‍ക്ക് ബാങ്കിംഗ് സംവിധാനം തുറന്നുകൊടുക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.
ജമ്മു കശ്മീരില്‍ നിന്നുള്ള ഒരു യുവ സ്റ്റാര്‍ട്ടപ്പ് ഉടമയുടെ കണ്ണിലെ നിരാശ ഇന്ത്യയിലെ ഒട്ടുമിക്ക സംരംഭകരുടെയും ചെറുകിട-ബിസിനസ് ഉടമകളുടെയും കഷ്ടതകളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. മോശം ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കഴിവുകെട്ട നയങ്ങളിലൂടെ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്നും. ഇങ്ങനെ പോയാല്‍ ചൈനയുമായി മത്സരിക്കാനോ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിവൃദ്ധി നേടാനോ കഴിയില്ലെന്നും ഇന്ത്യ ഇതിലും മികച്ചത് അര്‍ഹിക്കുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. ബിസിനസ്സുകാരും സ്വകാര്യ മേഖലയിലെ വിദഗ്ധരും ഉള്‍പ്പെടെയുള്ളവരുമായി നടന്ന ചര്‍ച്ചയില്‍ തൊഴിലില്ലായ്മയുടെ കാരണങ്ങളും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് വലിയ വൈദഗ്ധ്യമുണ്ട്, എന്നാല്‍ വന്‍കിട കമ്പനികളില്‍ നിന്നുള്ള ചെറുകിട കാര്‍ക്കെതിരായ ആക്രമണം രാജ്യത്തെ തൊഴില്‍ വിപണിയെ കൂടുതല്‍ വഷളാക്കുകയാണ്. ഇന്ത്യയിലും ജപ്പാനിലും കുത്തകകളുണ്ട്. എന്നാല്‍ ജപ്പാനിലെ കുത്തകകള്‍ ഉത്പ്പാദാനത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ഇന്ത്യയിലെ കുത്തകകള്‍ കച്ചവടത്തില്‍ മാത്രമാണ് ശ്രദ്ധ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
