GENERAL NEWS
രാഷ്ട്രീയ വെല്ലുവിളികളില്‍ ഭയപ്പെടില്ലെന്ന് സിദ്ധരാമയ്യ
2024-09-30
രാഷ്ട്രീയ വെല്ലുവിളികളില്‍ താന്‍ ഭയപ്പെടുകയോ ഭയക്കുകയോ ചെയ്യില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഡ അഴിമതിയില്‍ സിദ്ധരാമയ്യക്കെതിരെ കേസെടുത്തതിനെത്തുടര്‍ന്ന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെയാണ് പ്രതികരണം.
ജനങ്ങളുടെ പിന്തുണ ഉള്ളിടത്തോളം കാലം താന്‍ രാജിവെക്കുകയോ ആര്‍ക്കുവേണ്ടിയും വളയുകയോ ചെയ്യില്ലെന്ന് സിദ്ധരാമയ്യയുടെ പറഞ്ഞു. മനസ്സാക്ഷിയാണ് സുപ്രീം കോടതിയെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു. എന്‍റെ മനസ്സാക്ഷി വ്യക്തമാണ്. എതിരാളികള്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചാലും നിയമപരമായും രാഷ്ട്രീയപരമായും ഏത് പ്രതിബന്ധങ്ങളെയും നേരിടാനും മറികടക്കാനുമുള്ള കഴിവില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഡ കേസില്‍ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പൊലീസ് വെള്ളിയാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി യുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. കേസില്‍ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി എം പാര്‍വതി രണ്ടും പ്രതികളാണ്. ഭാര്യാ സഹോദരന്‍ ബി മല്ലികാര്‍ജുന സ്വാമിയാണ് മൂന്നാം പ്രതി. വിവാദ ഭൂമിയുടെ പഴയ ഉടമ എ ദേവരാജ് നാലാം പ്രതിയാണ്. 1988ലെ അഴിമതി തടയല്‍ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കര്‍ണാടക ഭൂമി പിടിച്ചെടുക്കല്‍ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലോകായുക്ത പൊലീസിന്‍റെ നാല് സ്പെഷ്യല്‍ ടീമുകളാണ് അന്വേഷണം നടത്തുക.
News
ജമ്മു കശ്മീരില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് 7 ജില്ലകളില്‍
മാര്‍ തോമസ് തറയില്‍ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമെന്ന് ചങ്ങനാശ്ശേരി അതിരൂപത.
വാണിജ്യ പാചകവാതകത്തിന് വില കൂട്ടി
ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പാ.
ഒക്ടോബര്‍ മാസത്തെ പാപ്പയുടെ നിയോഗം പ്രകാശനം ചെയ്തു
ആദ്യമായി ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കാളികളായി സിംഗപ്പൂര്‍ വിശ്വാസിസമൂഹം. മറ്റിടങ്ങളില്‍ നടന്ന അതെ സമയ ...
അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വന്‍ സൈബര്‍ തട്ടിപ്പ് സംഘത്തെ സിബിഐ പിടികൂടി
മതത്തെയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്ന പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് സിപിഎം ...