GENERAL NEWS
നേപ്പാളില്‍ പ്രളയം, 170 മരണം, 42 പേരെ കാണാനില്ല
2024-09-30
നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 170 പേര്‍ മരിച്ചു. 42 പേരെ കാണാതായി. വെള്ളിയാഴ്ച ആരംഭിച്ച കനത്ത മഴയും പ്രളയവും കിഴക്കന്‍, മധ്യ നേപ്പാളിലെ പല പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കി. ദുരന്തത്തില്‍ 111 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം പൊഖാരെല്‍ അറിയിച്ചു.
പ്രളയത്തില്‍ 4,000ത്തോളം പേരെ നേപ്പാള്‍ സൈന്യവും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. 162 പേരെ എയര്‍ലിഫ്റ്റ് ചെയ്തതായി നേപ്പാള്‍ സൈന്യം അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നൂറുകണക്കിന് ആളുകള്‍ വിവിധ ഹൈവേകളില്‍ കുടുങ്ങിയതോടെ ദേശീയപാത ഉപരോധിച്ചു. തടസങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് 300ലധികം വീടുകളും 16 പാലങ്ങളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും മണ്‍സൂണിലെയും മാറ്റങ്ങളാണ് അതിശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കാഠ്മണ്ഡുവിന്‍റെ സമീപ പ്രദേശത്തുള്ള ബല്‍ഖു മേഖലയില്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ 400 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.
News
ജമ്മു കശ്മീരില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് 7 ജില്ലകളില്‍
മാര്‍ തോമസ് തറയില്‍ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമെന്ന് ചങ്ങനാശ്ശേരി അതിരൂപത.
വാണിജ്യ പാചകവാതകത്തിന് വില കൂട്ടി
ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പാ.
ഒക്ടോബര്‍ മാസത്തെ പാപ്പയുടെ നിയോഗം പ്രകാശനം ചെയ്തു
ആദ്യമായി ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കാളികളായി സിംഗപ്പൂര്‍ വിശ്വാസിസമൂഹം. മറ്റിടങ്ങളില്‍ നടന്ന അതെ സമയ ...
അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വന്‍ സൈബര്‍ തട്ടിപ്പ് സംഘത്തെ സിബിഐ പിടികൂടി
മതത്തെയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്ന പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് സിപിഎം ...