GENERAL NEWS
മതത്തെയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്ന പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെബാലന്‍.
2024-09-30
അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന തുറുപ്പ് ചീട്ട് അന്‍വര്‍ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നുവെന്നും എകെബാലന്‍ പറഞ്ഞു.
അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളമാണെന്ന് എകെബാലന്‍ പറഞ്ഞു. അന്‍വറിന്‍റെ നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. നിസ്ക്കരിക്കുന്നതിന് ആരും എതിരല്ല
പിണറായിയുടെ പ്രതിച്ഛായ മത ന്യൂനപക്ഷങ്ങള്‍ക്കിയില്‍ തകര്‍ക്കാനാണ് അന്‍വറിന്‍റെ ശ്രമം. ജീവന്‍ പണയം വച്ച് അവര്‍ക്കൊപ്പം നിന്നയാളാണ് പിണറായി. തലശേരി, മാറാട് കലാപങ്ങളില്‍ ഇടപെടല്‍ നടത്തിയത് പിണറായിയാണ്. ഇതുകൊണ്ടൊന്നും പിണറായിയേയും, ഇടത് പക്ഷത്തേയും തകര്‍ക്കാനാവില്ല. അന്വേഷണം നടക്കാതെ ഒരു ഡിജിപിയെ സസ്പെന്‍ഡ് ചെയ്തതിന്‍റെ ഫലം നേരത്തെ അറിഞ്ഞതാണ്. പിണറായിയും അങ്ങനെ ചെയ്യണമെന്നാണോ അന്‍വര്‍ ഉദ്ദേശിക്കുന്നതെന്നും എകെബാലന്‍ ചോദിച്ചു. അന്‍വര്‍ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്. 'മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിക്കുന്നത്. റിപ്പോര്‍ട്ട് ഉടന്‍ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ എന്നും എകെ ബാലന്‍ ചോദിച്ചു.
News
ജമ്മു കശ്മീരില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് 7 ജില്ലകളില്‍
മാര്‍ തോമസ് തറയില്‍ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമെന്ന് ചങ്ങനാശ്ശേരി അതിരൂപത.
വാണിജ്യ പാചകവാതകത്തിന് വില കൂട്ടി
ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പാ.
ഒക്ടോബര്‍ മാസത്തെ പാപ്പയുടെ നിയോഗം പ്രകാശനം ചെയ്തു
ആദ്യമായി ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കാളികളായി സിംഗപ്പൂര്‍ വിശ്വാസിസമൂഹം. മറ്റിടങ്ങളില്‍ നടന്ന അതെ സമയ ...
അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വന്‍ സൈബര്‍ തട്ടിപ്പ് സംഘത്തെ സിബിഐ പിടികൂടി
നേപ്പാളില്‍ പ്രളയം, 170 മരണം, 42 പേരെ കാണാനില്ല