GENERAL NEWS
അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വന്‍ സൈബര്‍ തട്ടിപ്പ് സംഘത്തെ സിബിഐ പിടികൂടി
2024-10-01
സംഘത്തിലെ 26 പേരെ സിബിഐ അറസ്റ്റ് ചെയ്തു. സി ബി ഐയുടെ ഇന്‍റര്‍നാഷണല്‍ ഓപ്പറേഷന്‍ ഡിവിഷന്‍റെ നേതൃത്വത്തില്‍ 32 ഇടങ്ങളില്‍ നടന്ന പരിശോധനക്ക് പിന്നാലെയാണ് അറസ്റ്റ്.
പൂനെ, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളിലെ കാള്‍ സെന്‍ററുകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന വന്‍ സൈബര്‍ തട്ടിപ്പ് സംഘത്തെയാണ് സി ബി ഐ പിടികൂടിയത്. രാത്രി വൈകി നടന്ന പരിശോധനയിലൂടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്നിരുന്ന 170 പേരെയാണ് സി ബി ഐ കണ്ടെത്തിയത്. ഇവരില്‍ 26 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. പുനെയില്‍ നിന്ന് 10ഉം ഹൈദരാബാദില്‍ നിന്ന് 5 ഉം വിശാഖപട്ടണത്തുനിന്ന് നിന്ന് 11പേരെയുമാണ് അറസ്റ്റ് ചെയ്തത്.അതേസമയം ഈ നിയമവിരുദ്ധ കോള്‍ സെന്‍ററുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റ് തൊഴിലാളികളുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണവും ചോദ്യം ചെയ്യലും നടന്നുവരികയാണെന്ന് സി ബി ഐ വ്യക്തമാക്കി. പരിശോധനയില്‍ നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും ഇലക്ട്രോണിക് ഉപകരണങ്ങളും, 58ലക്ഷം രൂപയും ലോക്കര്‍ കീകളും മൂന്ന് ആ ഡംബര വാഹനങ്ങളും പിടിച്ചെ ടുത്തിട്ടുണ്ട്. ഇരകളുടെ ബാങ്ക് അകൗണ്ടുകളിലൂടെ അനധികൃത ഇടപാടുകള്‍ നടന്നതായി ധരിപ്പിക്കുകയും പിന്നീട് ഇതിനെതിരെയുള്ള നടപടികള്‍ ഒഴിവാക്കാന്‍ ബാങ്ക് ഇടപാടുകള്‍ പുതിയ അകൗണ്ടിലേക്ക് മാറ്റാന്‍ ആവശ്യപെടുന്നതുള്‍പ്പെടെ വ്യാപകമായ തട്ടിപ്പുകളാണ് സംഘം നടത്തിവന്നിരുന്നതെന്ന് സി ബി ഐ വ്യക്തമാക്കി.
News
ജമ്മു കശ്മീരില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് 7 ജില്ലകളില്‍
മാര്‍ തോമസ് തറയില്‍ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമെന്ന് ചങ്ങനാശ്ശേരി അതിരൂപത.
വാണിജ്യ പാചകവാതകത്തിന് വില കൂട്ടി
ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പാ.
ഒക്ടോബര്‍ മാസത്തെ പാപ്പയുടെ നിയോഗം പ്രകാശനം ചെയ്തു
ആദ്യമായി ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കാളികളായി സിംഗപ്പൂര്‍ വിശ്വാസിസമൂഹം. മറ്റിടങ്ങളില്‍ നടന്ന അതെ സമയ ...
മതത്തെയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്ന പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് സിപിഎം ...
നേപ്പാളില്‍ പ്രളയം, 170 മരണം, 42 പേരെ കാണാനില്ല