CHURCH NEWS
ആദ്യമായി ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കാളികളായി സിംഗപ്പൂര്‍ വിശ്വാസിസമൂഹം. മറ്റിടങ്ങളില്‍ നടന്ന അതെ സമയ ക്രമത്തില്‍ വിവിധ പ്രായക്കാരായ 72 പേരാണ് പരീക്ഷ എഴുതിയത്.
2024-10-01

ആദ്യമായി ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കാളികളായി സിംഗപ്പൂര്‍ വിശ്വാസിസമൂഹം. മറ്റിടങ്ങളില്‍ നടന്ന അതെ സമയ ക്രമത്തില്‍ വിവിധ പ്രായക്കാരായ 72 പേരാണ് പരീക്ഷ എഴുതിയത്.
ചരിത്രത്തില്‍ ആദ്യമായി സിംഗപ്പൂരിലെ കത്തോലിക്ക വിശ്വാസികള്‍ ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കാളികളായി. വിവിധ പ്രായപരിതിയില്‍പ്പെട്ട 72 പേരാണ് പരീക്ഷ എഴുതിയത്. കേരള കത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ അഭിവന്യ ഡോക്ടര്‍ ജെയിംസ് ആനാപ്പറമ്പില്‍ പിതാവിന്‍റെയും, സെക്ട്രറി ഫാദര്‍ ജോജു കോക്കാട്ടിലിന്‍റെയും നിര്‍ലോഭമായ പിന്തുണയാണ് ഈ മുന്നേറ്റത്തിനു സഹയകമായത്. മറ്റിടങ്ങളില്‍ നടന്ന അതെ സമയ ക്രമത്തിലാണ് ലോഗോസ് പരീക്ഷ 2 സെന്‍ററുകളിലായി നടത്തപ്പെട്ടത്. സിംഗപ്പൂര്‍ വിശ്വാസികളുടെ വിശ്വാസ തീക്ഷണത പ്രതിഫലിപ്പിക്കുന്ന വേദിയായി ക്വിസ് സെന്‍റര്‍ മാറി. 127 പേര്‍ രജിസ്റ്റര്‍ ചെയ്ത പരീക്ഷയില്‍ പലര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചില്ല. പരീക്ഷ എഴുതിയ കുരുന്നുകളായിരുന്നു ലോഗോസ് വേദിയെ കൂടുതല്‍ നിറവുള്ളതാക്കി മാറ്റിയത്. വരും വര്‍ഷത്തെ ലോഗോസ് പരീക്ഷക്കായി നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്തുകയാണ് സിംഗപ്പൂര്‍ വിശ്വാസിസമൂഹം.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
