CHURCH NEWS

ഒക്ടോബര്‍ മാസത്തെ പാപ്പയുടെ നിയോഗം പ്രകാശനം ചെയ്തു

2024-10-01

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം  പ്രകാശനം ചെയ്തു. 'മിഷനില്‍ ഉള്ള പങ്കാളിത്തം' എന്നതാണ് മാര്‍പാപ്പയുടെ ഒക്ടോബറിലെ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗം. ഒപ്പം സഭയില്‍ കൂട്ടുഉത്തരവാദിത്തത്തിന്‍റെ ഒരു മനോഭാവം  വളര്‍ത്തിയെടുക്കാന്‍ എല്ലാ വിശ്വാസികളോടും പാപ്പ  ആഹ്വാനം ചെയ്യതു.

'മിഷനില്‍ ഉള്ള പങ്കാളിത്തം' എന്ന തന്‍റെ ഒക്ടോബര്‍ മാസത്തേക്കുള്ള പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്യതു. കൂട്ടുഉത്തരവാദിത്തത്തിന്‍റെ ഒരു മനോഭാവം വളര്‍ത്തിയെടുക്കാന്‍ എല്ലാ വിശ്വാസികളോടും പാപ്പ ആഹ്വാനം ചെയ്യതു. മാര്‍പാപ്പയുടെ വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്കിലൂടെ കത്തോലിക്കാ സഭയെ മുഴുവനും ഏല്‍പ്പിച്ചിരിക്കുന്ന ഈ മാസത്തെ നിയോഗത്തിനായുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ മാര്‍പ്പാപ്പ വിശ്വാസിസമൂഹത്തെ  ക്ഷണിച്ചു. തൊഴില്‍ പരിഗണിക്കാതെ എല്ലാവരും  തങ്ങളാല്‍ കഴിയും വിധത്തില്‍ മിഷനില്‍ പങ്കാളികളാകാനും, ഒരുമിച്ചു നടക്കാനും സിനഡലിറ്റിയുടെ പാത സ്വീകരിക്കാനും,  സഹഉത്തരവാദിത്തമുള്ളവരായി സഭയുടെ കൂട്ടായ്മയില്‍ ജീവിക്കുവാനും  ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ വീഡിയോ സന്ദേശത്തില്‍ ഓരോ ക്രെെസ്തവനെയും ഉദ്ബോധിപ്പിച്ചു. ഒരാളുടെ ജോലിയെ പരിഗണിക്കാതെ, എല്ലാവര്‍ക്കും മിഷന്‍   ദൗത്യം ഉണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അടിവരയിട്ടു പറഞ്ഞു. സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യം വഹിക്കുക എന്നും പാപ്പ വിശ്വസിസമൂഹത്തെ  ഓര്‍മിപ്പിച്ചു.പുരോഹിന്മാർ ഒരിക്കലും  അല്‍മായരുടെ മേലധികാരികളല്ല, അവരുടെ ഇടയന്മാരാണ് എന്ന് വ്യക്തമാക്കുകയും, പരസ്പരം പൂരകമാക്കാന്‍ യേശു നമ്മോട് ആവശ്യപ്പെടുന്നത് എങ്ങനെയെന്ന് പാപ്പ ഊന്നിപ്പറയുകയും ചെയ്യതു. ഈ ചൈതന്യത്തോടെ, സഭയിലെ എല്ലാ തലങ്ങളിലുമുള്ള മാമ്മോദീസ സ്വീകരിച്ച എല്ലാവരോടും, സഭ അവരുടെ ഭവനമാണെന്ന് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നു, അതിനാല്‍,സഭയെ  പരിപാലിക്കാനുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് പാപ്പ  ഓര്‍മ്മിപ്പിച്ചു. വൈദികരും മതവിശ്വാസികളും അല്മായരും പങ്കിടുന്ന പങ്കാളിത്തവും കൂട്ടായ്മയും ദൗത്യവും പ്രോത്സാഹിപ്പിക്കുന്ന കൂട്ടു ഉത്തരവാദിത്തത്തിന്‍റെ അടയാളമായി, സഭ എല്ലാ വിധത്തിലും സിനഡല്‍ ജീവിതശൈലി നിലനിര്‍ത്താന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞുകൊണ്ട്  ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചു.



VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം