GENERAL NEWS
വാണിജ്യ പാചകവാതകത്തിന് വില കൂട്ടി
2024-10-01
വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതകത്തിന് വില വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 48.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ രാജ്യതലസ്ഥാനത്ത് വിലയനുസരിച്ച് 1691.5 രൂപയുണ്ടായിരുന്ന വാണിജ്യ പാചകവാതകം 1740 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അഞ്ച് കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 12 രൂപയുടെയും വര്‍ധനവുണ്ട്. വിലയിലെ മാറ്റം തിങ്കളാഴ്ച്ച അര്‍ധരാത്രിയോടെ തന്നെ നിലവില്‍ വന്നു. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ മാസവും വില ഉയര്‍ത്തിയിരുന്നു. 39 രൂപയായിരുന്നു അന്ന് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറിന് വില ഉയര്‍ത്തിയിട്ടില്ല.
News
ജമ്മു കശ്മീരില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് 7 ജില്ലകളില്‍
മാര്‍ തോമസ് തറയില്‍ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമെന്ന് ചങ്ങനാശ്ശേരി അതിരൂപത.
ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പാ.
ഒക്ടോബര്‍ മാസത്തെ പാപ്പയുടെ നിയോഗം പ്രകാശനം ചെയ്തു
ആദ്യമായി ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കാളികളായി സിംഗപ്പൂര്‍ വിശ്വാസിസമൂഹം. മറ്റിടങ്ങളില്‍ നടന്ന അതെ സമയ ...
അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വന്‍ സൈബര്‍ തട്ടിപ്പ് സംഘത്തെ സിബിഐ പിടികൂടി
മതത്തെയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്ന പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് സിപിഎം ...
നേപ്പാളില്‍ പ്രളയം, 170 മരണം, 42 പേരെ കാണാനില്ല