CHURCH NEWS
മാര്‍ തോമസ് തറയില്‍ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമെന്ന് ചങ്ങനാശ്ശേരി അതിരൂപത.
2024-10-01
ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് - ജാഗ്രതാ സമിതി പുറത്തിറക്കിയ പ്രസ്താവനയിലാണ് അതിരൂപത ശക്തമായ പ്രതിഷേധം അറിയിച്ചത്.
എറണാകുളം- അങ്കമാലി അതിരൂപതയിലെ ഡീക്കന്‍മാര്‍ക്ക് വൈദികപട്ടം നല്‍കുന്നത് സംബന്ധിച്ച് സീറോമലബാര്‍ സിനഡില്‍ നടന്നതായി പറയുന്ന ചര്‍ച്ചകളെ കുറിച്ച് പ്രചരിക്കുന്ന ഷൈജു ആന്‍റണിയുടെ ശബ്ദരേഖക്ക് മറുപടിയായാണ് രൂപത രംഗത്തെത്തിയിരിക്കുന്നത്. മാര്‍ തോമസ് തറയില്‍ പിതാവ് എറണാകുളത്തെ ഡീക്കന്‍മാരുടെ പൗരോഹിത്യ സ്വീകരണത്തെക്കുറിച്ച് സിനഡില്‍ വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചു എന്നു വ്യാജമായി പ്രചരിപ്പിച്ച് അദ്ദേഹത്തിനെതിരെ വിദ്വേഷം വളര്‍ത്താനുള്ള പരിശ്രമമായാണ് ശബ്ദരേഖയെ കണക്കാക്കുന്നതെന്ന് രൂപത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം തിരുപട്ടം നല്‍കാന്‍ ഏറ്റവും സഹായകരമായ നിലപാടാണ് സിനഡ് സ്വീകരിച്ചത്. എന്നിട്ടും ഏതാനും ചില മെത്രാന്മാരെ ശത്രുപക്ഷത്ത് നിര്‍ത്തി അവര്‍ക്കെതിരെ വികാരം ആളിക്കത്തിച്ച് വെറുപ്പിന്‍റെ വ്യാപാരികളാകുകയാണ് ഒരു വിഭാഗമെന്നും രൂപത ആരോപ്പിക്കുന്നു. അസത്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമേ വിശ്വാസികളെ സമരത്തിനിറക്കാന്‍ സാധിക്കൂ എന്ന ചിന്തയിലാവാം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും സഭയില്‍ വിദ്വേഷം വളര്‍ത്തുവാനും അന്തശ്ചിദ്രം ഉളവാക്കാനും ഉള്ള നീക്കമായേ ഇതിനെ കാണാന്‍ സാധിക്കൂവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
സീറോമലബാര്‍ സിനഡില്‍ പങ്കെടുത്ത് കാര്യങ്ങള്‍ നേരിട്ട് മനസിലാക്കിയ ഒരാള്‍ എന്ന വിധത്തിലാണ് ഷൈജു ആന്‍റണി സംസാരിച്ചിരിക്കുന്നത്. അഭിവന്ദ്യ തോമസ് തറയില്‍ പിതാവിനെപ്പറ്റി ഉന്നയിച്ചിരിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നവെന്നും ആക്ഷേപങ്ങള്‍ വ്യക്തിഹത്യനിറഞ്ഞതും അപകീര്‍ത്തിപരവും വിഭാഗീയതയും സ്പര്‍ദ്ധയും സൃഷ്ടിക്കുന്നതും നിയമവിരുദ്ധവുമാണെന്നും രൂപത ചൂണ്ടിക്കാട്ടി . ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ സഭാപ്രവര്‍ത്തന ശൈലിക്കു ചേര്‍ന്നതല്ലെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പ്രസ്താവന അവസാനിക്കുന്നത്.
News
ജമ്മു കശ്മീരില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് 7 ജില്ലകളില്‍
വാണിജ്യ പാചകവാതകത്തിന് വില കൂട്ടി
ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പാ.
ഒക്ടോബര്‍ മാസത്തെ പാപ്പയുടെ നിയോഗം പ്രകാശനം ചെയ്തു
ആദ്യമായി ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കാളികളായി സിംഗപ്പൂര്‍ വിശ്വാസിസമൂഹം. മറ്റിടങ്ങളില്‍ നടന്ന അതെ സമയ ...
അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വന്‍ സൈബര്‍ തട്ടിപ്പ് സംഘത്തെ സിബിഐ പിടികൂടി
മതത്തെയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്ന പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് സിപിഎം ...
നേപ്പാളില്‍ പ്രളയം, 170 മരണം, 42 പേരെ കാണാനില്ല