GENERAL NEWS

ജമ്മു കശ്മീരില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് 7 ജില്ലകളില്‍

2024-10-01

ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിലും മികച്ച പോളിങ്. രാവിലെ ആദ്യമണിക്കൂറുകളില്‍ തന്നെ പതിനൊന്നര ശതമാനത്തിലേറെ  പോളിങ് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മൂന്നാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പില്‍ 39 ലക്ഷം വോട്ടര്‍മാരാണുള്ളത്.ജമ്മു മേഖലയിലെ ജമ്മു, ഉധംപുര്‍, സാംബ, കഠ്വ, കശ്മീര്‍ മേഖലയിലെ ബാരാമുള്ള, തുടങ്ങീയ 7 ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഒക്ടോബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.


ആദ്യഘട്ടത്തില്‍ 61.38 ശതമാനവും, രണ്ടാംഘട്ടത്തില്‍ 57.31 ശതമാനവും പോളിങാണ് രേഖപ്പെടുത്തിയിരുന്നത്.. ഭരണഘടനയിലെ 370ാം വകുപ്പ് 2019ല്‍ പിന്‍വലിച്ചശേഷമുള്ള ജമ്മുകശ്മീരിലെ ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് ഇത്തവണ പ്രചാരണം നയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ എന്നിവരും പ്രചാരണത്തിനെത്തി. കോണ്‍ഗ്രസിനായി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും പ്രചാരണത്തിനെത്തി. അതേസമയം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താന്‍ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. ഇന്ന് ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പാണെന്നും  ജനാധിപത്യത്തിന്‍റെ ഉത്സവം വിജയിപ്പിക്കാന്‍ എല്ലാ വോട്ടര്‍മാരും മുന്നോട്ട് വന്ന് വോട്ട് ചെയ്യണമെന്ന്  അഭ്യര്‍ഥിക്കുന്നുവെന്നായിരുന്നുനരേന്ദ്ര മോദി  എക്സില്‍ കുറിച്ചത് .



VIDEO NEWS

''ക്രിസ്തുവിന്റെ പീഡാസഹനം മുതല്‍ രണ്ടാം ആഗമനം വരെ'' ഇടുക്കിയുടെ മണ്ണിൽ ജീവൻ തുടിക്കുന്ന ദൃശ്യവിസ്മയം

സംസ്ഥാന സർക്കാരിന് വലിയ വീഴ്ച്ച സംഭവിച്ചു, പ്രതിഷേധവുമായി പുളിക്കൽ പിതാവ്

മുട്ടന്‍ പണി ഉറപ്പാക്കി ട്രംപ്ഹമാസ് മനസ്‌കര്‍ ഇനി എന്തു ചെയ്യും?

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം