GENERAL NEWS
സിദ്ദിഖിയുടെ മരണം തീരാനഷ്ടം. ഷിന്‍ഡെയും ഫട്നവിസും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
2024-10-13

യൂത്ത് കോണ്‍ഗ്രസ് കാലംമുതലുള്ള സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയെന്ന് ഓര്‍മിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കുടുംബത്തിന്‍റെ ദുഃഖത്തില്‍ താനും പങ്കുചേരുന്നുവെന്നും അദ്ദേഹത്തിന്‍റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിനു തീരാനഷ്ടമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
48 വര്‍ഷം തുടര്‍ന്ന കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ബാബാ സിദ്ദിഖി അടുത്തിടെയാണ് എന്‍സിപിയുടെ അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറിയത്. ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിന്‍റെ കീഴില്‍ മുംബൈയില്‍ അരാജകത്വം നടമാടുകയാണ്. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസും ക്രമസമാധാനം കാത്തു സൂക്ഷിക്കുന്നതില്‍ സമ്പൂര്‍ണ പരാജയങ്ങളാണ് എന്നു തെളിയിച്ചിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഷിന്‍ഡെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു മുതല്‍ സെക്രട്ടറിയേറ്റിനുള്ളില്‍പോലും ഗുണ്ടാ നേതാക്കള്‍ കടന്നുവരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പൊലീസ് സ്റ്റേഷന് അകത്തു വച്ച് ഒരു എംഎല്‍എ എതിര്‍ പാര്‍ട്ടി നേതാവിനെ വെടിവച്ചിടുന്ന സാഹചര്യം വരെ ഉണ്ടായി. അധോലോക സംഘങ്ങളും ഗുണ്ടകളും തെരുവുകളില്‍ പട്ടാപ്പകല്‍ യഥേഷ്ടം വിഹരിക്കുന്നു. സിദ്ദിഖിയുടെ മരണത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി എക്ന്നാഥ് ഷിന്‍ഡെയും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസും രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
News

കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി
.jpg)
സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
.jpg)
കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാന്‍

പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു

ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ; ഇരുരാജ്യങ്ങളുടെ തീരുവ നയങ്ങള്‍ നല്ല രീതിയില്‍ ...

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
