GENERAL NEWS
കരസേന ഉപയോഗിക്കുന്ന റെയില്‍വേ പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍
2024-10-13

കരസേന ഉപയോഗിച്ചിരുന്ന റെയില്‍വേ പാളത്തിലാണ് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയത്. ധന്‍ദേ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
ഗുഡ്സ് ട്രെയിന്‍ ലോക്കോ പൈലറ്റാണ് പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കിടക്കുന്നത് കണ്ട് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. കൃത്യസമയത്ത് ബ്രേക്ക് ചെയ്ത് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ ഗുഡ്സ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടില്ല. സേനാ വാഹനങ്ങളും സൈനികരേയും കൊണ്ടുപോകാനായി പതിവായി ഉപയോഗിക്കുന്ന ട്രെയിന്‍ പാളമായിരുന്നു ഇത്. സംഭവത്തില്‍ പൊലീസും റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചു. അഞ്ച് കിലോമീറ്ററോളം ദൂരം സിലിണ്ടര്‍ കണ്ടെത്തിയതിന് പരിസരത്ത് തെരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് ആദ്യമായല്ല ഇത്തരം സംഭവങ്ങള്‍ മേഖലയില്‍ നടക്കുന്നത്. ഏതാനു ആഴ്ചകള്‍ക്ക് മുന്‍പാണ് ഗുജറാത്തിലെ സൂറത്തില്‍ സമാന സംഭവം ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ മാസം ഉത്തര്‍ പ്രദേശിലെ കാന്‍പൂരിലെ ദേഹതിലും റെയില്‍വേ പാളത്തില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയിരുന്നു.
News

ഇന്ത്യക്കെതിരെ ചൈനയുടെ ചാരവൃത്തി, തുറന്നു പറഞ്ഞു പാക് പ്രതിരോധ മന്ത്രി

ഇരട്ടി മധുരത്തില്‍ കേരള സഭ; പാപ്പയില്‍ നിന്നും പാലിയം സ്വീകരിക്കാനൊരുങ്ങി ഡോ. വര്‍ഗീസ് ചക്കാലക്കല്‍

ഖമേനിക്ക് മുന്നറിയിപ്പുമായി ട്രംപ്

കെ എസ് ഇ ബി സ്മാര്‍ട്ട് സെക്ഷന്‍ പദ്ധതി തുടങ്ങുന്നു; തെരഞ്ഞെടുത്ത സെക്ഷനുകളില്‍ ആദ്യഘട്ടം നടപ്പാക്കും

സൂംബ പദ്ധതിയുമായി പിന്നോട്ടില്ലെന്നും സ്‌കൂളില്‍ വ്യായാമം ചെയ്യുന്നത് യൂണിഫോമിലായിരിക്കുമെന്നും മന്ത്രി ...

135 അടി പിന്നിട്ട് മുല്ലപ്പെരിയാര്‍ ജലനിരപ്പ്; ഇന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും

കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യത്തിന്റെ അടിത്തറ: പാപ്പ

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു
