CHURCH NEWS
മുനമ്പം-കടപ്പുറം പ്രശ്‌നം, ഐക്യദാര്‍ഢ്യമറിയിച്ച് കോതമംഗലം രൂപത
2024-10-18

കൊച്ചി: മുനമ്പം-കടപ്പുറം പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കേണ്ടത് ഭരണകൂടമെന്ന് കോതമംഗലം രൂപത വികാരി ജനറല്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍.
വഖഫ് ബോര്‍ഡിന്റെ അനാവശ്യ കടന്നുകയറ്റങ്ങള്‍ അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയ പയസച്ചന്‍ മുനമ്പം നിവാസികള്‍ക്ക് രൂപതയുടെ ഐക്യദാര്‍ഢ്യവും അറിയിച്ചു. മുനമ്പത്താരംഭിച്ച റിലേ നിരാഹര സത്യാഗ്രഹത്തിന്റെ അഞ്ചാം ദിനം സമരപ്പന്തല്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു മോണ്‍സിഞ്ഞോര്‍.
മുനമ്പം-കടപ്പുറം പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാക്കേണ്ടത് ഭരണകൂടമാണെന്നും, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും, അനാവശ്യ കടന്നുകയറ്റങ്ങള്‍ അനുവദിക്കാനാവില്ലെന്നും, കോതമംഗലം രൂപതയുടെ പിന്തുണ മുനമ്പം-കടപ്പുറം ജനതയ്ക്കുണ്ടെന്നും രൂപത വികാരി ജനറല്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ അന്യായമായ അവകാശവാദം മൂലം പ്രതിസന്ധിയിലായ മുനമ്പം ജനത റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ചു കിട്ടാന്‍ നടത്തുന്ന റിലേ നിരാഹര സത്യാഗ്രഹത്തിന്റെ അഞ്ചാം ദിനം മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കോതമംഗലം രൂപതാംഗങ്ങളോടൊപ്പം സമരപ്പന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു മോണ്‍സിഞ്ഞോര്‍. വൈദികരും അല്‍മായരും ഉള്‍പ്പെട്ട സംഘമാണ് മുനമ്പത്ത് എത്തിയത്. മുനമ്പം വിഷയത്തില്‍ സമൂഹ മനസാക്ഷി ഉണരണമെന്നും, നിരാലംമ്പര്‍ക്കുവേണ്ടി നിലപാടുകള്‍ സ്വീകരിക്കുന്നത് രാജ്യപുരോഗതിയ്തക്കും-ദൈവമഹത്വത്തിനും ആവശ്യമാണെന്നും ഫാ. തോമസ് പറയിടം ഷെക്കെയ്‌ന ന്യൂസിനോട് പറഞ്ഞു.
സമരപ്പന്തലിലെത്തിയ സംഘം ആളുകളോടൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. ഫാ. തോമസ് പറയിടം, ഫാ. ജോസ് കിഴക്കേല്‍, ഫാ. സിബി ഇടപ്പുളവന്‍, ഫാ. സെബാസ്റ്റ്യന്‍ നെടുമ്പുറത്ത് കടപ്പുറംവേളാങ്കണ്ണിമാത പള്ളി വികാരി ഫാ.ആന്റണി സേവ്യര്‍ തറയില്‍, ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി പാലക്കല്‍ എന്നിവരും പ്രസംഗിച്ചു.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
