CHURCH NEWS
മാര്‍പാപ്പയായിരിക്കുമ്പോള്‍ ആത്മകഥ എഴുതിയ ആദ്യത്തെ പാപ്പ, ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ ഹോപ്പ് ജനുവരി 14നു പ്രസിദ്ധീകരിക്കും
2024-10-18

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ ഹോപ്പ് അഥവാ പ്രതീക്ഷ 2025 ജനുവരി 14 ന് പ്രസിദ്ധീകരിക്കും. ഇതോടെ മാര്‍പാപ്പയായിരിക്കുമ്പോള്‍ ആത്മകഥ എഴുതിയ ആദ്യത്തെ മാര്‍പാപ്പയായി ഫ്രാന്‍സിസ് പാപ്പ മാറും. റാന്‍ഡം ഹൗസ് പബ്ലിഷിംഗ് ആണ് ആഗോള തലത്തിലുള്ള പ്രസിദ്ധീകരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
അദ്ദേഹത്തിന്റെ മരണശേഷം ഓര്‍മ്മക്കുറിപ്പ് പുറത്തിറക്കുക എന്നതായിരുന്നു യഥാര്‍ത്ഥ പദ്ധതിയെന്നും എന്നാല്‍ വരാനിരിക്കുന്ന 2025 ജൂബിലി വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇത് പ്രസിദ്ധീകരിക്കാന്‍ മാര്‍പാപ്പ തീരുമാനിക്കുകയായിരിന്നുവെന്നും പ്രസാദകര്‍ പറയുന്നു.
കത്തോലിക്ക സഭയില്‍ ഓരോ 25 വര്‍ഷത്തിലും ജൂബിലി വര്‍ഷമായി ആചരിക്കുകയാണ്. വിശ്വാസികള്‍ക്ക് പ്രത്യേക കൃപയുടെയും തീര്‍ത്ഥാടനത്തിന്റെയും വര്‍ഷമായാണ് ജൂബിലി വര്‍ഷത്തെ പൊതുവേ കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജൂബിലി വര്‍ഷം മാര്‍പാപ്പ ആത്മകഥ പ്രകാശനത്തിനായി തിരഞ്ഞെടുത്തത്. 2019 മാര്‍ച്ചില്‍ ഓര്‍മ്മക്കുറിപ്പ് സംബന്ധിക്കുന്ന എഴുത്തുകള്‍ക്ക് പാപ്പ തുടക്കമിട്ടിരിന്നു. 2025 ജനുവരി 14ന് എണ്‍പതിലധികം രാജ്യങ്ങളില്‍ പാപ്പയുടെ ആത്മകഥാപരമായ ഓര്‍മ്മക്കുറിപ്പ് ലഭ്യമാകും.
തന്റെ ഈ ജീവിത പുസ്തകം പ്രതീക്ഷയുടെ ഒരു യാത്രയുടെ കഥയാണെന്നും തന്റെ കുടുംബത്തിന്റെയും ജനങ്ങളുടെയും ദൈവജനത്തിന്റെയും യാത്രയില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയാത്ത ഒരു യാത്രയാണിതെന്നും എല്ലാ പേജുകളിലും, എല്ലാ ഭാഗങ്ങളിലും, തന്നോടൊപ്പം യാത്ര ചെയ്തവരുടെ പുസ്തകം കൂടിയാണിതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായി റാന്‍ഡം ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഒരു മാര്‍പാപ്പ പ്രസിദ്ധീകരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ആത്മകഥ കൂടിയാണ് ഹോപ്പ്.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
