GENERAL NEWS
ജര്‍മ്മനിയില്‍ പാചകക്കാരായി റോബോട്ടുകള്‍
2024-10-18
ലക്ഷങ്ങള്‍ മുടക്കി ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന ഷെഫ് കള്‍ക്ക് ഇനി രക്ഷയില്ല. ചോദിക്കുന്ന ഭക്ഷണം രുചികരമായ രീതിയില്‍ പാകം ചെയ്തു തീന്‍ മേശയില്‍ എത്തിക്കുന്നതിനായി റോബോട്ടുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലല്ല, സംഭവം ജര്‍മ്മനിയിലാണ്. ഈ എ ഐ യുഗത്തില്‍ ഇനി പലതും ഇതു പോലെ പ്രതീക്ഷിക്കാം
തെക്കന്‍ ജര്‍മ്മനിയിലെ ട്യൂബിംഗന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കാന്റീനിലാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചയുള്ളത്. ഇവിടെത്തെ ഭക്ഷണ കലവറയില്‍ വിശ്രമമില്ലാതെ പാചകത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് മനുഷ്യരല്ല ഒരു കൂട്ടം റോബോട്ടുകളാണ്. ഇവിടെ എത്തുന്ന ഭക്ഷണ പ്രേമികള്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. അതിനായി കാന്റീനിലിലെ ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ടച്ച് സ്‌ക്രീനില്‍ മെനു തെളിയും. ഓര്‍ഡര്‍ സ്വീകരിച്ചതിനു ശേഷം അടുക്കളയില്‍ സ്ഥാപിച്ചിരിക്കുന്ന റെഫ്രജേറ്ററുകളില്‍ നിന്നും ആവിശ്യമായ ചേരുവകള്‍ ശേഖരിക്കുന്നതും ഇന്‍ഡക്ഷന്‍ അടുപ്പില്‍ അത് കൃത്യമായി പാകം ചെയ്യുന്നതും ഒടുവില്‍ പാത്രങ്ങളില്‍ പകര്‍ന്നു ഭക്ഷണ കൗണ്ടറിലേക്ക് എത്തിക്കുന്നതും ഈ റോബോട്ടുകള്‍ തന്നെ. കോയിനിഗ്‌സ് ബെര്‍ഗര്‍ ക്‌ളോപ്‌സ് മീറ്റ് ബോള്‍, ലെന്റെല്‍ സ്പാറ്റ്‌സില്‍, ചീസ് സ്പാറ്റ്‌സില്‍ ചിക്കന്‍ ഫ്രീക്കാസി തുടങ്ങിയ ജര്‍മ്മന്‍ ക്ലാസിക് ഫുഡുകളും, റാമെന്‍, ഫോ, ഉടോണ്‍ ന്യൂഡില്‍ സ്റ്റെര്‍ ഫ്രയിസ് മധുരമുള്ള റൈസ് സ്റ്റെര്‍ ഫ്രയിസ് എന്നീ ഏഷ്യന്‍ വിഭവങ്ങളും, വൈവിധ്യമാര്‍ന്ന ഇറ്റാലിയന്‍ സോസേജുകളും, പാസ്താ വിഭവങ്ങളും അടങ്ങിയ 120 ഓളം വ്യത്യസ്ത ഭക്ഷണം ഇവിടെ ലഭ്യമാണ്. ട്യൂബിംഗന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ വാണിജ്യ ഡയറക്ടറായ ഡാനിയേല ഹാര്‍ഷ് കാന്റീനില്‍ റോബോട്ടുകളെ സ്ഥാപിക്കാനുണ്ടായ തീരുമാനത്തെ കുറിച്ച് പറയുന്നതിനങ്ങനെയാണ്, ആശുപത്രിയില്‍ ക്രമ രഹിതമായി മുഴുവന്‍ സമയം ജോലിചെയ്യുന്നതിനു തൊഴിലാളികളെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ചുരുക്കം ചില ജീവനക്കാര്‍ ഭക്ഷണ ചേരുവകകള്‍ റെഫ്രജേറ്ററുകളില്‍ സമയാസമയങ്ങളില്‍ നിക്ഷേപിക്കാനായി കാന്റീനില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഡാനിയേല പറയുന്നു. എന്തായാലൂം വൃത്തിയുള്ള ചുറ്റുപാടില്‍ അതിഥികളുടെ കണ്മുന്‍പില്‍ റോബോട്ടുകള്‍ തയാറാക്കുന്ന രുചികരമായ ഭക്ഷണം നുകരാന്‍ കൗതുകത്തോടെ കാന്റീനിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു
News
ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം കൊന്നുതള്ളി....നെതനാഹ്യുവും ...
ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
പി സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ജില്ലാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം
ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍
മാര്‍പാപ്പയായിരിക്കുമ്പോള്‍ ആത്മകഥ എഴുതിയ ആദ്യത്തെ പാപ്പ, ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ ഹോപ്പ് ജനുവരി 14നു ...
മുനമ്പം-കടപ്പുറം പ്രശ്‌നം, ഐക്യദാര്‍ഢ്യമറിയിച്ച് കോതമംഗലം രൂപത
കരസേന ഉപയോഗിക്കുന്ന റെയില്‍വേ പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍
സിദ്ദിഖിയുടെ മരണം തീരാനഷ്ടം. ഷിന്‍ഡെയും ഫട്നവിസും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല