GENERAL NEWS
ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
2024-10-18
ഇസ്രയേലിന്റെ ഒന്നാം നമ്പര്‍ ശത്രുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ച ഹമാസ് കൊടും ഭീകരന്‍ യഹ്യ സിന്‍വാറിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയ അപ്രതീക്ഷിതമായ ഏറ്റുമുട്ടലിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ഇസ്രായേലില്‍ കടന്നുകയറി ഹമാസ് ഭീകരര്‍
നടത്തിയ ഹീനമായ നരവേട്ടക്ക് ഒരുവര്‍ഷം പിന്നിട്ട് ദിവസങ്ങള്‍ക്കകമാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരകനായ യഹ്യ സിന്‍വാറിനെ ഇസ്രായേല്‍ സേന തീര്‍ത്തത്.
ഞങ്ങള്‍ വാഗ്ദാനം ചെയ്തതുപോലെ ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്നാണ് ഇസ്രായേല്‍ പ്രധനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്.
ഒരു വര്‍ഷമായി ഇസ്രയേല്‍ സൈനികരും രഹസ്യാന്വേഷണ ഏജന്‍സികളും രാപകലില്ലാതെ തിരഞ്ഞിരുന്ന 'നമ്പര്‍ വണ്‍ എനിമി' ഒടുവില്‍ കൊല്ലപ്പെട്ടു വെന്ന് വ്യക്തമാക്കിയ ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരായ പോരാട്ടം തുടരുമെന്നുംപ്രഖ്യാപിച്ചു. ഖാന്‍ യൂനിസിലെ കശാപ്പുകാരനെന്ന് വിശേഷിപ്പിച്ചിരുന്ന യഹ്യ സിന്‍വാറിനെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് കൊലപ്പെടുത്തിയത് അപ്രതീക്ഷിതമായ ഏറ്റുമുട്ടലിലായിരുന്നു.
ഇസ്രയേല്‍ സൈന്യം യഹ്യ സിന്‍വറിന്റെ വീട് വളഞ്ഞതായി ഒക്ടോബര്‍ 16ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ആ വീട്ടില്‍ നിന്നും സിന്‍വര്‍ തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ യഹ്യ പിടിക്കപ്പെടുമെന്ന് സേന വ്യക്തമാക്കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ യഹ്യ സിന്‍വര്‍ ഇസ്രായേല്‍ വലയിലകപ്പെടുകയായിരുന്നു. നാടകീയമായ നീക്കങ്ങളിലാണ് മോസ്റ്റ് വാണ്ടഡ് ഭീകരന്‍ കൊല്ലപ്പെട്ടത്.
ബുധനാഴ്ച, ഐ ഡി എഫിന്റെ ബിസ്ലമാക് ബ്രിഗേഡിന്റെ 450-ാമത്തെ ബറ്റാലിയനിലെ സൈനികനാണ് ഭീകരരുടെ സംശയാസ്പദമായ നീക്കങ്ങള്‍ കണ്ടെത്തിയത്. റാഫയുടെ ടെല്‍ സുല്‍ത്താന്‍ പ്രദേശത്തെ ഒരു കെട്ടിടത്തിലും പുറത്തും സംശയാസ്പദമായ ഒരു വ്യക്തിയുടെ നീക്കങ്ങള്‍ ബറ്റാലിയന്‍ കമാന്‍ഡറെ അദ്ദേഹം അറിയിച്ചു. ചിലകണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ കെട്ടിടത്തിനുനേരെ വെടിയുതിര്‍ക്കാന്‍ കമാന്‍ഡര്‍ നിര്‍ദ്ദേശം നല്‍കി. വെടിവെപ്പിനെ തുടര്‍ന്ന് ഇസ്രേലി ഡ്രോണുകള്‍ നല്‍കിയ ദൃശ്യങ്ങളില്‍ മൂന്നുപേര്‍ കെട്ടിടത്തിന് പുറത്തേക്ക് വരുന്നതായി കണ്ടെത്തി. മൂന്നാമത്തയാള്‍ക്ക് വഴിയൊരുക്കികൊണ്ട് രണ്ടുപേര്‍ നീങ്ങുന്നതാണ് ദൃശ്യമായത് ഇവര്‍ക്കുനേരെയും ഇസ്രായേല്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സംഘം പലവഴിക്ക് ചിതറി. ഇവരിലൊരാള്‍ കെട്ടിടത്തിന്റെ പ്രേത്യക ഭാഗത്തേക്ക് നീങ്ങുകയും രണ്ട് ഗ്രനേഡുകള്‍ സേനയ്ക്ക് നേരെ പ്രയോഗിക്കുകയും ചെയ്തു. ഇതോടെ പിന്‍വലിഞ്ഞ സൈനികര്‍ കെട്ടിടത്തിന്റെ മുറിയിലേക്ക് ഡ്രോണ്‍ അയച്ചു. ഇതിലൂടെ കൈക്ക് പരിക്കേറ്റ മുഖംമൂടി ധരിച്ചയാളെ കണ്ടെത്തുകയും ചെയ്തു. സേന ഇതോടെ കെട്ടിടത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെടുകയും ചെയ്തു. കെട്ടിടത്തിന്റെ പ്രേത്യക ഭാഗത്തേക്ക് നീങ്ങിയയാളായിരുന്നു യഹ്യ സിന്‍വാര്‍. ഒക്ടോബര്‍ 17ന് ഇന്ത്യന്‍ സമയംരാത്രി പത്തോടെ മരണത്തില്‍ സ്ഥിരീകരണം വരികയായിരുന്നു.
News
ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം കൊന്നുതള്ളി....നെതനാഹ്യുവും ...
പി സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ജില്ലാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം
ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍
ജര്‍മ്മനിയില്‍ പാചകക്കാരായി റോബോട്ടുകള്‍
മാര്‍പാപ്പയായിരിക്കുമ്പോള്‍ ആത്മകഥ എഴുതിയ ആദ്യത്തെ പാപ്പ, ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ ഹോപ്പ് ജനുവരി 14നു ...
മുനമ്പം-കടപ്പുറം പ്രശ്‌നം, ഐക്യദാര്‍ഢ്യമറിയിച്ച് കോതമംഗലം രൂപത
കരസേന ഉപയോഗിക്കുന്ന റെയില്‍വേ പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍
സിദ്ദിഖിയുടെ മരണം തീരാനഷ്ടം. ഷിന്‍ഡെയും ഫട്നവിസും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല