CHURCH NEWS
ഉത്തരകൊറിയയില്‍ ക്രൈസ്തവരെയും, ക്രൈസ്തവരുമായി ബന്ധമുള്ളവരെയും ജയിലിലടയ്ക്കുന്നു
2024-11-28

ഉത്തര കൊറിയയില്‍ ക്രൈസ്തവ പീഡനം രൂക്ഷമാകുന്നു.ക്രൈസ്തവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും, ചൈനയില്‍ നിന്നും പുറത്താക്കപ്പെട്ട കുടിയേറ്റക്കാരായ ഉത്തര കൊറിയന്‍ പൗരന്മാരെ ജയില്‍ ശിക്ഷയ്ക്ക് അയച്ചിരിക്കുകയാണ് കിം ഭരണകൂടം. എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് റിപ്പോര്‍ട്ടിലാണ് ഉത്തരകൊറിയയിലെ വിചിത്രവും അത്യന്തം ക്രൈസ്തവ വിരോധം നിറഞ്ഞ ഭരണകൂട ഭീകരത പുറത്തുവന്നിരിക്കുന്നത്.
എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന പൊന്തിഫിക്കല്‍ ഫൗണ്ടേഷന്റെ മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഉത്തരകൊറിയയില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1948 മുതല്‍ കിം രാജവംശം ഭരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ് ഉത്തര കൊറിയ. ക്രൈസ്തവരുടെ യഥാര്‍ത്ഥ എണ്ണമോ, അവരുടെ വിശ്വാസത്തിന്റെ വ്യാപ്തിയോ അളക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെന്നും, ഉത്തര കൊറിയയിലെ ക്രൈസ്തവരുടെ എണ്ണം 0.38 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആള്‍ബലത്തില്‍ ക്രൈസ്തവര്‍ കുറവാണെങ്കിലും ക്രിസ്തുമതം ഉത്തര കൊറിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് ഭീഷിണിയായാണ് അവര്‍ കരുതുന്നത്. കൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സങ് തുടക്കം കുറിച്ച മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രമായ ജൂഷെ പിന്തുടരാന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും നിര്‍ബന്ധിതരാണ്. ഉത്തരകൊറിയയിലെ കിരാത ഭരണത്തില്‍ നിന്നും രക്ഷതേടി നിരവധി പൗരന്മാരാണ് ചൈനയിലേക്കും, തായ്ലാന്‍ഡിലേക്കും, ദക്ഷിണ കൊറിയയിലേക്കും അഭയം തേടുന്നത്. പിടിക്കപ്പെടുന്ന കുടിയേറ്റക്കാരെ ഉത്തര കൊറിയയിലേക്ക് തിരിച്ചയക്കും, ഇങ്ങനെ തിരിച്ചു അയക്കുന്ന ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവരെയും , ക്രൈസ്തവരുമായി ബന്ധം പുലര്‍ത്തുന്നവരെയും പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നതാണ് കിം ഭരണകൂടം കാലങ്ങളായി ചെയ്തുവരുന്നത്. രാഷ്ട്രീയ തടവുകാരുടെ ക്യാമ്പുകളിലേക്കാണ് ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെ ആജീവനാന്തം പാര്‍പ്പിക്കുന്നത് ക്രൈസ്തവ വിശ്വാസികളെ ശത്രുവര്‍ഗ്ഗമായി കണക്കാക്കുകയും നിരന്തരമായ പീഡനത്തിന് വിധേയരാക്കുകയും ചെയ്യുന്ന ക്രൈസ്തവ വിരുദ്ധ സമീപനം ഏറിവരുന്നതായും റിപ്പോര്‍ട്ടില്‍ ഊന്നിപറയുന്നു. എങ്കിലും ക്രൈസ്തവ വിശ്വാസം ഏറ്റുപറയുന്നവരുടെയും, സുവിശേഷം പ്രഘോഷിക്കുന്നവരുടെയും എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
