CHURCH NEWS
ദൈവപുത്രന്റെ മനുഷ്യാവതാരം പ്രഘോഷിച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍
2024-12-02

ക്രിസ്തുമസിന് മുന്നോടിയായുള്ള ഇരുപത്തിയഞ്ചു നോമ്പിലേക്ക് പ്രാര്‍ത്ഥനാ പരിത്യാഗങ്ങളോടെ ചുവടുവച്ച് ആഗോളസഭ . ദൈവപുത്രന്റെ മനുഷ്യാവതാരം പ്രഘോഷിച്ച് ലോകമെങ്ങും വിവിധ ആചാര അനുഷ്ഠാനങ്ങളോടെയുള്ള ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും തുടക്കമായി
രാജാധിരാജാവും സര്‍വ്വപ്രപഞ്ചത്തിന്റെയും സൃഷ്ടാവുമായവന്‍ എളിയവരില്‍ എളിയവനും ലോകം മുഴുവന്റെയും രക്ഷകനുമായി ബെത്‌ലഹെമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായതിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ക്രിസ്തുമസിന് മുന്നോടിയായി നോമ്പ് തയ്യാറെടുപ്പുകളും ആവേശോജ്ജ്വലമായ ഒരുക്കങ്ങളും ലോകവ്യാപകമായി ആരംഭിച്ചിരിക്കുകയാണ് . സകല മനുഷ്യര്‍ക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത എന്ന് മാലാഖവൃന്ദം പ്രഘോഷിച്ച രക്ഷകന്റെ ജനനം എന്ന ചരിത്രസംഭവത്തിന്റെ പുണ്യസ്മരണകള്‍ കൊണ്ടാടുന്ന ക്രിസ്തുമസ് കാലം ക്രൈസ്തവര്‍ക്ക് അങ്ങേയറ്റം വികാരഭരിതവും ആനന്ദപ്രദവുമായ ആഘോഷത്തിന്റെ ദിനങ്ങളാണ് . പ്രാര്‍ത്ഥനാ പരിത്യാഗ ചൈതന്യത്തില്‍ നോമ്പനുഷ്ടിച്ചും പരസ്‌നേഹ പ്രവൃത്തികള്‍ നടത്തിയും തിരുപ്പിറവി തിരുനാളിനൊരുങ്ങുന്ന വിശ്വാസികള്‍ , ദൈവാലയങ്ങളിലും ഭവനങ്ങളിലും ക്രിസ്തുമസ് അലങ്കാരങ്ങളും ആരംഭിച്ചുകഴിഞ്ഞു . വൈവിധ്യമാര്‍ന്ന തിരുപ്പിറവി ദൃശ്യങ്ങളും വ്യത്യസ്തങ്ങളായ ക്രിസ്തുമസ് ട്രീകളും നക്ഷത്രങ്ങളുമെല്ലാം പൊതുക്കാഴ്ചകളാകുന്ന 25 ദിനങ്ങള്‍ ക്രൈസ്തവര്‍ക്ക് ഐക്യത്തിന്റെയും വിശ്വാസപ്രഘോഷണത്തിന്റെയും പങ്കുവെക്കലിന്റെയും കാലയളവാണ് .
News

കണ്ടെയ്നറുകള്‍ കേരള തീരത്തേക്കെത്തി; കൊല്ലത്തും ആലപ്പുഴയിലും ജാഗ്രത നിര്‍ദേശം

ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്കില്ല

സമുദായശക്തിയില്‍ എറണാകുളം കെഎല്‍സിഎ ജില്ലാ കണ്വന്ഷന്

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന് പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.
