GENERAL NEWS
ഹമാസിന് അന്ത്യശാസനവുമായി ഡൊണാള്‍ഡ് ട്രംപ്
2025-01-01
ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ അധികാരമേറ്റെടുക്കുമ്പോഴേക്കും ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നാണ് അന്ത്യശാസനം.
ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ നടന്ന പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കവെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിനുള്ള പിന്തുണ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഗാസയില്‍ തടവില്‍ കഴിയുന്ന ഇസ്രയേല്‍ ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കനത്ത വിലനല്‍കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞിരുന്നു. 2023 ഒക്ടോബര്‍ 7-ന് ഹമാസ് തെക്കന്‍ ഇസ്രായേലിലേക്ക് ഇരച്ചുകയറി 1,200-ഓളം പേരെ കൊല്ലുകയും 250-ഓളം പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് ഇസ്രായേല്‍ ഹമാസ് യുദ്ധം ആരംഭിച്ചത്. 100-ഓളം പേര്‍ ഇപ്പോഴും ഗാസയ്ക്കുള്ളില്‍ തടവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന വര്‍ഷത്തില്‍ എല്ലാവരും സന്തോഷത്തോടെയും, ആരോഗ്യത്തോടെയും, നല്ലവരായിരിക്കട്ടെ എന്നും നിയുക്ത പ്രസിഡന്റ് ആശംസിച്ചു.
News
മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം
സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് എല്‍ ഡി എഫ്, ഉപതെരഞ്ഞെടുപ്പിലെ വിജയം മുന്നണികള്‍ക്ക് ...
അധ്യാപകര്‍ വീഡിയോ പ്രചരിപ്പിച്ചത് ശരിയയില്ല എന്ന് വിമര്‍ശനം സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി
പി.പി.ഇ കിറ്റ് വിവാദം : സിഎജി യുടെ രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്
അപകടത്തില്‍പെട്ട് ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
ദൈവവചനത്തിലൂടെ ജീവിതം ക്രമപ്പെടുത്തണം ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍
പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളം മൂലം ഇന്നത്തേക്ക് പിരിഞ്ഞു