GENERAL NEWS
പി.പി.ഇ കിറ്റ് വിവാദം : സിഎജി യുടെ രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്
2025-01-22

കോവിഡ് കാലത്തെ പി.പി.ഇ കിറ്റി വാങ്ങിയതില്‍ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടായെന്ന റിപ്പോര്‍ട്ട് സിഎജി യുടെ രാഷ്ട്രീയ കളിയുടെ ഭാഗമാണെന്ന് മുന്‍മന്ത്രി തോമസ് ഐസക്. പി.പി.ഇ കിറ്റ് വാങ്ങിയതില്‍ ഒരു അപാകതയും ഇല്ലെന്നും സി.എ.ജിയെ വിശ്വാസമില്ലെന്നും തോമസ് ഐസക് പറഞ്ഞു.
ആരോപണമുയര്‍ത്തിയ സി.എ.ജി എന്ത് ഡാറ്റയാണ് അടിസ്ഥാനപ്പെടുത്തിയതെന്ന് തോമസ് ഐസക് ചോദിച്ചു.
കോവിഡ് കാലത്ത് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയിട്ടുണ്ട്. പി.പി.ഇ കിറ്റ് വാങ്ങിയത് ഗുണമേന്മ നോക്കിയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് എമര്‍ജന്‍സി പര്‍ച്ചേസ് കമ്മിറ്റിയിലാണ് വിശ്വാസം, അതല്ലാതെ ബി.ജെ.പിയുടെ സി.എ.ജിയെ അല്ല. സി.എ.ജി രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിലെ പ്രതിപക്ഷം അതിന് കൈമണിയടിക്കുകയാണ്. മിക്ക ഭരണഘട സ്ഥാപനങ്ങളേയും ബിജെപി രാഷ്ട്രീയവല്‍ക്കരിച്ചുവെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.വിപണിയില്‍ ലഭ്യമായതിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് കോവിഡ്കാലത്ത് പി.പി.ഇ. കിറ്റുകള്‍ വാങ്ങിയെന്നായിരുന്നു സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട്. 2020 മാര്‍ച്ചുമുതല്‍ മേയ് വരെ വിപണിവിലയെക്കാള്‍ 300 ശതമാനം അധികനിരക്കില്‍ പി.പി.ഇ. കിറ്റ് വാങ്ങിയതുവഴി സര്‍ക്കാരിന് 10.23 കോടിരൂപ അധികച്ചെലവുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. മഹാരാഷ്ട്രയിലെ സ്വകാര്യകമ്പനിയില്‍നിന്ന് മൂന്നിരട്ടിവിലയ്ക്ക് പി.പി.ഇ. കിറ്റ് വാങ്ങിയില്‍ അഴിമതിയാരോപിച്ച് നേരത്തേ പ്രതിപക്ഷം മുന്‍മന്ത്രി കെ.കെ. ശൈലജയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരേ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോള്‍ ലോകായുക്തയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് സി.എ.ജി റിപ്പോര്‍ട്ടും പുറത്തുവന്നത്.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
