GENERAL NEWS
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് എല്‍ ഡി എഫ്, ഉപതെരഞ്ഞെടുപ്പിലെ വിജയം മുന്നണികള്‍ക്ക് അനിവാര്യം
2025-01-22

രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്. പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നത്. കോണ്‍ഗ്രസിലെ പ്രമുഖ നേതാവിനെ പൊതുസ്വതന്ത്രനാക്കാന്‍ ലക്ഷ്യമിട്ട് എല്‍.ഡി.എഫ് കോട്ട ശ്രമം ആരംഭിച്ചു എന്ന വാര്‍ത്തയാണ് നിലമ്പൂരില്‍ നിന്നും വരുന്നത്. നിലമ്പൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പിസം പരമാവധി മുതലാക്കാനാണ് സി.പി.എം. ലക്ഷ്യമിടുന്നത്. 2016 മുതല്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് രണ്ട് തട്ടിലാണ്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനെ പിന്‍തുണക്കുന്നവരും. ഡി.സി.സി. പ്രസിഡെന്റ് വി.എസ്. ജോയിയെ പിന്തുണക്കുന്നവരും. ആര്യാടന്‍ഷൗക്കത്തിനെ പിന്‍തള്ളി വി.എസ്. ജോയ് ഡി.സി.സി. പ്രസിഡെന്റായതോടെ വി.എസ്. ജോയ് നിലമ്പൂര്‍ മണ്ഡലത്തിലും കരുത്ത് വര്‍ദ്ധിപ്പിച്ചു. ഈ ഗ്രൂപ്പിസം മുതലെടുക്കാനാകും സി പി എം ശ്രെമം.
പി.വി. അന്‍വര്‍ നിലമ്പൂരില്‍ യു.ഡി.എഫിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി വി എസ് ജോയിയെ പ്രഖ്യാപിക്കുകയും ചെയ്യതതോടെയാണ്. നിലമ്പൂര്‍ സീറ്റിനായി പാര്‍ട്ടിക്കുള്ളില്‍ പൊരുതുന്ന ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഭീഷണി ഉയര്‍ന്നത്. മുസ്ലീം ലീഗിന്റെയും. മലയോര കര്‍ഷകരുടെയും ക്രൈസതവ വിഭാഗത്തിന്റെയും പിന്തുണയുടെ കാര്യത്തിലും ആര്യാടന്‍ ഷൗക്കത്തിലേക്കാള്‍ ഒന്നുകൂടി മികച്ചത് വി.എസ്. ജോയി എന്ന വാദവും യു.ഡി.എഫില്‍ ശക്തമായിട്ടുണ്ട്. എ. ഗ്രൂപ്പ് നിലവില്‍ ദുര്‍ബലമായിരിക്കുന്നതും ആര്യാടന്‍ ഷൗക്കത്തിന് തിരിച്ചടിയാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം പരമാവധി മുതലാക്കാനാണ് സി.പി.എം തന്ത്രം മെനയുന്നത്.യു.ഡി.എഫ് ആര്യാടന്‍ ഷൗക്കത്തിന് സീറ്റ് നിഷേധിച്ചാല്‍ എല്‍.ഡി.എഫ് പൊതുസ്വതന്ത്രനാക്കി ആര്യാടന്‍ ഷൗക്കത്തിനെ രംഗത്തിറക്കും. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണ കൂടി ലഭിച്ചാല്‍ വിജയം ഉറപ്പാണെന് എല്‍.ഡി.എഫ് കരുതുന്നു. ശേഷിക്കുന്ന ഒരു വര്‍ഷം മന്ത്രി സ്ഥാനവും ഓഫര്‍ ചെയ്യത തായാണ് വിവരം. സി.പി.എം.പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനാണ് ചര്‍ച്ചകള്‍ക്ക് കടിഞ്ഞാണ്‍ പിടിക്കുന്നത്. മുന്‍ സ്പിക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിലമ്പൂര്‍ സ്വദ്ദേശി കൂടിയായ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ.എം.സ്വരാജ് എന്നിവരും കരുനീക്കങ്ങള്‍ക്ക് വിജയ രാഘവനൊപ്പം ഉണ്ട്. ആര്യാടന്‍ഷൗക്കത്ത് മറുകണ്ടം ചാടിയാലും വിജയ സാധ്യതക്ക് മങ്ങല്‍ ഉണ്ടാവില്ലന്ന് യു.ഡി.എഫ് കരുതുന്നു. പി.വി. അന്‍വറിന് വലിയ തോതില്‍ ഇടത് വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടാക്കാന്‍ കഴിയുമെന്നും യു.ഡി.എഫ് വിലയിരുത്തല്‍. ആര്യാടന്‍ ഷൗക്കത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു തന്നെയാണ് സി.പി.എം. നീക്കം. നിലമ്പൂരില്‍ രാഷ്ട്രീയ അന്തരീക്ഷത്തിനു ചൂടേറുകയാണ്. വിജയത്തില്‍ കുറഞ്ഞു മറ്റൊന്നും തന്നെ എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നില്ല. വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പി വി അന്‍വറിനും യു ഡി എഫിനും ഉണ്ടാക്കുന്ന ആഘാതം വലുതാണ്.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
