CHURCH NEWS

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ

2025-01-22

സത്യപ്രതിജ്ഞാ വേളയെ സുവിശേഷപ്രഘോഷണ വേദിയാക്കി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ. യു എസ് സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ നടത്തിയ ആദ്യ അഭിസംബോധനയില്‍ യേശുക്രിസ്തുവിനെ തന്റെ കര്‍ത്താവും രക്ഷകനുമായി ഏറ്റുപറഞ്ഞ അദ്ദേഹം, സര്‍വശക്തനായ ദൈവത്തിനും യേശുക്രിസ്തുവിനും നന്ദി പറയുകയും ചെയ്തു. 

വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ചൊല്ലിക്കൊടുത്ത സത്യവാചകങ്ങള്‍ ഭാര്യ ജെനറ്റ് റുബിയോയുടെ കൈകളിലെ ബൈബിളില്‍ തൊട്ട് ഏറ്റുപറഞ്ഞ മാര്‍ക്കോ റൂബിയോ, ട്രംപും വാന്‍സും ചെയ്തതുപോലെ തന്നെ ദൈവമേ എന്നെ സഹായിക്കണേ എന്ന വാക്കുകളോടെ ആണ് പ്രതിജ്ഞാ വാചകങ്ങള്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ നടത്തിയ ആദ്യ അഭിസംബോധനയില്‍ യേശുക്രിസ്തുവിനെ തന്റെ കര്‍ത്താവും രക്ഷകനുമായി ഏറ്റുപറഞ്ഞ അദ്ദേഹം, സര്‍വശക്തനായ ദൈവത്തിനും യേശുക്രിസ്തുവിനും നന്ദി പറയുകയും ചെയ്തു. അതാണ് നമ്മുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യവും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മുന്‍ഗണന എന്നും ഈ ഭൂമിയിലെ നമ്മുടെ അവസാന ശ്വാസത്തില്‍ അത് മാത്രമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവാനുഗ്രഹമില്ലാതെ തനിക്ക് ഈ സ്ഥാനം സാധ്യമാകുമായിരുന്നില്ല. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. 

നമ്മുടെ സ്രഷ്ടാവിലുള്ള വിശ്വാസമാണ് അമേരിക്കയുടെ ഏറ്റവും മഹത്തരമായ മൂല്യമെന്ന് പ്രസ്താവിച്ചിട്ടുള്ള മാര്‍കോ റൂബിയോ, പരിശുദ്ധ കുര്‍ബാനയിലൂടെയുള്ള ദൈവവും മനുഷ്യനും തമ്മിലുള്ള വ്യക്തിബന്ധത്തെ പറ്റിയും കത്തോലിക്കാവിശ്വാസിയെന്ന നിലയിലുള്ള തന്റെ അഭിമാനത്തെപ്പറ്റിയും വാചാലനായിട്ടുണ്ട്. 2020 മെയ് മാസത്തിനുശേഷം യു എസില്‍ നടന്ന 400 ഓളം ദൈവാലയ ആക്രമണങ്ങളെ അപലപിച്ച് മാര്‍കോ റുബിയോ 2024 മാര്‍ച്ചില്‍ ജോ ബൈഡനു എഴുതിയ കത്ത് ശ്രദ്ധ നേടിയിരുന്നു. ഇസ്രയേലിന്റെ സുരക്ഷയ്ക്കുവേണ്ടിയും ഹമാസ് ഹിസ്ബുള്ള ഇറാന്‍ തുടങ്ങിയ തീവ്രവാദ ശ്രിംഖലകള്‍ക്കെതിരെയും പരസ്യമായി പലപ്രാവശ്യം നിലപടറിയിച്ചിട്ടുള്ള ധീരനേതാവ് കൂടിയാണ് മാര്‍കോ റൂബിയോ. ലോകത്തിന്റെ ഗതികളെ തന്നെ തിന്മക്കെതിരെ നന്മയുടെ ദിശയിലേക്ക് നയിക്കാനുള്ള ദൗത്യവുമായി ട്രംപിനൊപ്പം ക്യാബിനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജെഡി വാന്‍സ്, മാര്‍ക്കോ റൂബിയോ തുടങ്ങിയ നേതാക്കളുടെ നീക്കങ്ങളെ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്


VIDEO NEWS

ജയിലില്‍ അടയ്ക്കപ്പെട്ട സിസ്റ്റര്‍മാരെ കണ്ട അനുഭവം പങ്കുവച്ച് സിസ്റ്റര്‍ വന്ദനയുടെ വികാരിയച്ചന്‍

''ഛത്തിസ്ഗഢ് വിഷയത്തിൽ ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് വളരെയേറെ നന്ദി ''റോയച്ചൻ കലക്കി! FR ROY KANNANCHIRA

''ഈ കച്ചവടത്തിൽ എനിക്ക് ലാഭം മാത്രം ...''താൻ കണ്ടെത്തിയ നിധിയെപ്പറ്റി മനസ്സ് തുറന്ന് ഡാനിയേലച്ചൻ

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം