CHURCH NEWS
മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം
2025-01-22

പാലക്കാട് ജനത കുടിവെള്ളത്തിന് വിഷമിക്കുമ്പോള്‍ മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരമാണെന്ന് സീറോമലബാര്‍ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ഇത് ജീവന്റെ സംസ്‌കാരത്തിന് എതിരെയുള്ള വെല്ലുവിളിയാണെന്നും, മദ്യപാനത്തിന് അടിമയായിമാറി കൊലപാതകം നടത്തുന്നതും, അധ്യാപകരോട് വധ ഭീഷണി മുഴക്കുന്നതും സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി. അതിനാല്‍ പുതിയ ബ്രൂവറി ഡിസ്റ്റിലറി ശാലക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.
കുടിവെള്ളത്തിന് പാലക്കാട് ജനത വിഷമിക്കുമ്പോള്‍ മദ്യനിര്‍മ്മാണ യൂണിറ്റിന് അനുമതി നല്‍കുന്നത് കുറ്റകരമാണെന്ന് സീറോമലബാര്‍ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. മനുഷ്യന്റെ ആരോഗ്യവും ആയുസ്സും നഷ്ടടപ്പെടുത്തുകയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന മദ്യം സുലഭമാക്കാനുള്ള പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രൊ ലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു. മദ്യത്തിന്റെ വിതരണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തില്‍ വന്നശേഷം വിരുദ്ധമായ നിലപാടും നയവും സ്വീകരിക്കുന്നത് ജീവന്റെ സംസ്‌കാരത്തിന് എതിരെയുള്ള വെല്ലുവിളിയാണെന്നും, മദ്യപാനത്തിന് അടിമയായിമാറി കൊലപാതകം നടത്തുന്നതും, അധ്യാപകരോട് വധ ഭീഷണി മുഴക്കുന്നതും സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മദ്യമയക്കുമരുന്നുകളുടെ ക്രമാതീത വര്‍ധനയില്‍ അമര്‍ന്നു കഴിയുന്ന നാട്ടില്‍ വീണ്ടും മദ്യലഭ്യത വര്‍ധിപ്പിക്കാന്‍ പുതിയ ബ്രൂവറി ഡിസ്റ്റിലറി ശാലക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി മദ്യവിരുദ്ധ സമിതി ഉള്‍പ്പെടെയുള്ള ക്രൈസ്തവ സംഘടനകള്‍ രംഗത്തുണ്ട്. കൂടാതെ, ജലക്ഷാമം രൂക്ഷമായ പാലക്കാട് വന്‍കിട കമ്പനിയുടെ ബ്രൂവറി യൂണിറ്റിന് ദശലക്ഷകണക്കിന് ലിറ്റര്‍ ശുദ്ധജലമാണ് മദ്യനിര്‍മാണത്തിനായി എടുക്കേണ്ടി വരുക. സര്‍ക്കാര്‍ ഇതുമായി മുന്നോട്ടു നീങ്ങിയാല്‍ ജനദ്രോഹ നടപടിയായി കണക്കാക്കി ജനങ്ങള്‍ ഒന്നിച്ചു പ്രതിഷേധിക്കുമെന്നും സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ സമരപരിപാടികള്‍ നടത്തുമെന്നും വിവിധ സംഘടനകള്‍ താക്കീതു നല്‍കി.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് എല്‍ ഡി എഫ്, ഉപതെരഞ്ഞെടുപ്പിലെ വിജയം മുന്നണികള്‍ക്ക് ...
