GENERAL NEWS
വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു
2025-01-24

വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ചപ്പന്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവര്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. മരണപ്പെട്ടത് ക്രിക്കറ്റ് താരം മിന്നുമണിയുടെ ബന്ധു കൂടിയാണ്.
രാവിലെ ആറരയോടെ ചന്ദ്രന്‍ എന്ന വ്യക്തിയുടെ കൃഷി തോട്ടത്തിലേക്ക് കാപ്പികുരു പറിക്കുന്നതിനായി ഭര്‍ത്താവ് അച്ചപ്പന്റെ സ്‌കൂട്ടറില്‍ രാധ പോവുകയും തുടര്‍ന്ന് വനത്തിലൂടെയുള്ള ഇടവഴിയിലൂടെ നടന്നു പോകുകയും ചെയ്തു. പിന്നീട പതിനൊന്നേ പതിനഞ്ചോടെയാണ് തണ്ടര്‍ ബോള്‍ട്ട് രാധയുടെ മൃതദേഹം കടുവ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം വലിച്ചിഴ്ച രീതിയിലായിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന വന്യ മൃഗ ആക്രമണം ജനങ്ങളെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്. കടുവയെ വെടി വെച്ച് കൊല്ലണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
മന്ത്രി ഓ. ആര്‍ കേളു സംഭവ സ്ഥലത്ത് എത്തുകയും ജനങ്ങള്‍ തടയുകയും ചെയ്തു. മൃതദേഹം മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള പ്രതിക്ഷേധത്തിലേയ്ക് നാട്ടുകാര്‍ കടന്നിരുന്നു. നരഭോജി എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കടുവയെ വെടി വെച്ച് കൊല്ലുമെന്ന് മന്ത്രി ഓ ആര്‍ കേളു പറഞ്ഞു.ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ആര്‍ ആര്‍ റ്റി അംഗങ്ങളെ പ്രേദേശത്ത് കാവലിനായി നിയോഗിക്കും. കടുവയെ പിടികൂടുന്നതിനായി കൂട് പ്രേദേശത്ത് സ്ഥാപിക്കും.ഫെന്‍സിങ് സംവിധാനം. കൊല്ലപ്പെട്ട രാധയുടെ മക്കളില്‍ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കുന്നതിനായി ശ്രെമിക്കുമെന്നും മന്ത്രി പറഞ്ഞു. നഷ്ട്ട പരിഹാരമായി ലഭിക്കുന്ന പത്തു ലക്ഷത്തിനു പുറമെ ഒരു ലക്ഷം കൂടി ചേര്‍ത്ത് പതിനൊന്നു ലക്ഷം രൂപ നല്‍കും. നാട്ടുകാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മൃതദേഹം മാറ്റുന്നതിന് തീരുമാനമെടുത്തു. കഴിഞ്ഞ ദിവസം അമരകുനിയില്‍ വനം വകുപ്പ് കടുവയെ കൂട് വെച്ച് പിടി കൂടിയിരുന്നു.രാധയെ കടുവ ആക്രമിച്ചത് വനത്തിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു പേരെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.വയനാട്ടില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഏട്ടു പേരെയാണ് കടുവ കൊന്നത്.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് എല്‍ ഡി എഫ്, ഉപതെരഞ്ഞെടുപ്പിലെ വിജയം മുന്നണികള്‍ക്ക് ...
