GENERAL NEWS
ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക
2025-01-24

ഗാസയിലെ വെടിനിര്‍ത്തല്‍ തുടരുന്നതിനിടയില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗീദിയോന്‍ സാറുമായി ചര്‍ച്ചനടത്തി. ടെലിഫോണ്‍ സംഭാഷണത്തില്‍ ഇസ്രായേല്‍ ഹമാസ് യുദ്ധത്തില്‍, ഇസ്രയേലിനുള്ള തന്റെ പിന്തുണ അറിയിക്കുകയും, എല്ലാ ബന്ദികളെയും മോചിപ്പിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും വാഗ്ദാനം ചെയ്തു.
ഞായറാഴ്ച നടപ്പാക്കിയ വെടിനിര്‍ത്തലിനെയും കരാറിലൂടെ കൈമാറപ്പെട്ട ബന്ദികളുടെ മോചനത്തിലും അഭിനന്ദനവുമായാണ് പുതിയ യു എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സംഭാഷണം ആരംഭിച്ചത്. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗീദിയോന്‍ സാര്‍ മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ മാര്‍ക്കോ റൂബിയോയെ ധരിപ്പിച്ചു. ഗാസയില്‍ ഹമാസിന്റെ പിടിയില്‍ അവശേഷിക്കുന്ന എല്ലാ ബന്ദികളെയും സുരക്ഷിതമായി മോചിപ്പിക്കുവാന്‍ വേണ്ട അശ്രാന്ത പരിശ്രമങ്ങള്‍ തുടരുമെന്നും, ഇസ്രയേലിന്റെ ഗാസയിലേക്കുള്ള ആവിശ്യസാധനകളുടെ സഹായ പ്രവാഹത്തെയും റൂബിയോ സ്വാഗതം ചെയ്തു. കൂടാതെ ഹമാസ് ഹിസ്ബുള്ള ഭീകര സംഘങ്ങള്‍ക്കെതിരെയുള്ള ഇസ്രായെലിന്റെ വിജയങ്ങളിലും, വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള ഇസ്രായേല്‍ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും യു എസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രായേല്‍ വിദേശകാര്യമന്ത്രിയെ അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീക്ഷിണികളെ നേരിടാന്‍ പരസ്പരം സഹകരിച്ച് ധാരണയോടെ പ്രവര്‍ത്തിക്കണമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. അധികാരത്തില്‍ പ്രവേശിച്ചതിന് പിന്നാലെ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇതിനു ശേഷമാണ് ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുമായുള്ള സംഭാഷണവും നടന്നിരിക്കുന്നത്. അതിനു ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യുണൈറ്റഡ് അറബ് എമിരേറ്റ്‌സ് വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് എന്നിവരുമായും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഗാസ സിറിയ ലെബനന്‍ വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് എല്‍ ഡി എഫ്, ഉപതെരഞ്ഞെടുപ്പിലെ വിജയം മുന്നണികള്‍ക്ക് ...
